വ്യാപാരി യോഗത്തില്‍ കടുത്ത ഭിന്നത; തര്‍ക്കം തീര്‍ക്കാന്‍ നേതൃത്വം ഇടപെട്ടു, മുന്‍ ജില്ലാ പ്രസിഡണ്ടിന് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കി
Jun 23, 2018, 19:02 IST
നീലേശ്വരം: (www.kasargodvartha.com 23.06.2018) കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ ഭിന്നത തീര്‍ക്കാന്‍ ജില്ലാ നേതൃത്വം ഇടപെട്ടു. ജൂണ്‍ 26ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡിയോഗം നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം വിളിച്ചു ചേര്‍ത്തത്.
ദീര്‍ഘകാലം അസോസിയേഷനില്‍ നിന്നും പുറത്തായിരുന്ന മുന്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഏ വി സുരേഷ്‌കുമാറിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നാണ് വീണ്ടും അസോസിയേഷനില്‍ ഭിന്നത ഉടലെടുത്തത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ്‌കുമാര്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച് ശക്തി തെളിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നീലേശ്വരം മര്‍ച്ചന്റ്‌സില്‍ ഭിന്നത മൂര്‍ച്ഛിച്ചത്. രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞുള്ള മത്സരമാണ് നീലേശ്വരം മര്‍ച്ചന്റ്‌സില്‍ നടക്കുന്നത്.
ഇതിനിടയില്‍ സുരേഷ്‌കുമാറിനെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമാക്കിയതോടെ യൂണിറ്റ് നേതൃത്വം രംഗത്ത് വന്നു. തങ്ങളറിയാതെ ലഭിച്ച സ്ഥാനം രാജിവെക്കണമെന്ന് യൂണിറ്റ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സുരേഷ്‌കുമാര്‍ തയ്യാറായില്ല. പിന്നീട് വിശദീകരണ നോട്ടീസ് നല്‍കി. എന്നാല്‍ ഇത്തവണ മെമ്പര്‍ഷിപ്പ് പുതുക്കിയപ്പോള്‍ സുരേഷ്‌കുമാറിന് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാന്‍ തയ്യാറായില്ല.
എന്നാല്‍ സുരേഷിന് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ രംഗത്തുവന്നുവെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇതോടെ 26ന് നടക്കുന്ന ജനറല്‍ബോഡിയോഗത്തില്‍ ഒച്ചപ്പാടും ബഹളവുമുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് വെള്ളിയാഴ്ച ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചത്. യോഗത്തില്‍ ഒരുവിഭാഗം മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാന്‍ സാധിക്കില്ലെന്ന് കര്‍ശന നിലപാടെടുത്തപ്പോള്‍ മറുപക്ഷം എതിര്‍പ്പുമായി രംഗത്തു വന്നു.
എന്നാല്‍ സുരേഷ്‌കുമാറിന് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാതിരിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ക്ഷേമനിധി ബോര്‍ഡില്‍ സുരേഷ്‌കുമാര്‍ അംഗമായത് അസോസിയേഷനുള്ള അംഗീകാരം കൂടിയാണെന്നും പ്രശ്‌നം തീര്‍ക്കാന്‍ ജില്ലാ കമ്മിറ്റി ചുമതലയേല്‍പ്പിച്ച ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് പൈക്കയും, വി വി ലക്ഷ്മണനും യോഗത്തില്‍ വ്യക്തമാക്കി. വിഭാഗീയതകള്‍ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനമെന്നും ഇതിനായി സുരേഷ്‌കുമാറിന്റെ മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടതോടെയാണ് ഒടുവില്‍ സുരേഷ്‌കുമാറിന് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാന്‍ നേതൃത്വം തയ്യാറായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Neeleswaram, Merchant, Meat, Problem, Membership, Difficult division in merchant meeting; The leadership intervened to dispute, and the membership was renewed to the district president.