ദാവൂദ് വധം: പതിനൊന്നാം പ്രതി അറസ്റ്റില്‍
May 9, 2016, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2016) ഹവാല പണമിടപാടു ബന്ധപ്പെട്ട തര്‍ക്കത്തില്‍ പെരുമ്പളക്കടവിലെ ദാവൂദിനെ(34)തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പതിനൊന്നാം പ്രതി അറസ്റ്റില്‍. തളങ്കര പട്ടേല്‍ റോഡിലെ കെ എസ് അഹമ്മദ് അഷ്‌റഫ് അലി(32)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വിദേശത്തു നിന്ന് ഗോവയിലെത്തിയ അറഫ് അലിയെ വിമാനത്താവളത്തില്‍ വച്ച് അധികൃതര്‍ പിടികൂടി കാസര്‍കോട് ടൗണ്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ ഞായറാഴ്ച കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഹവാല പണമായ 16.5 ലക്ഷം രൂപ ദാവൂദിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തെന്നാരോപിച്ച് വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2009 ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം. പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Murder, Police, Airport, Accused, Havala Money, Thalangara, House, Road, Kidnapping, judicial First Class Mistreat.