city-gold-ad-for-blogger

ദീപാഞ്ജലിയുടെ മരണം: കാമുകനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു

ബേക്കല്‍: (www.kasargodvartha.com 01/11/2016) പനയാല്‍ പാക്കം കരുവാക്കോട്ടെ കോളജ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെ എസ് ഐ  പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കരുവാക്കോട്ടെ രാഘവന്റെ മകള്‍ ദീപാഞ്ജലി (18) യുടെ മരണവുമായി ബന്ധപ്പെട്ട് ഉദുമ സ്വദേശിയായ യുവാവിനെയാണ് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് എസ് ഐ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.

പെണ്‍കുട്ടിക്ക് 22 കാരനും കണ്ണൂരില്‍ ജോലിയുമുള്ള ഉദുമ സ്വദേശിയായ യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും യുവാവ് പ്രണയത്തില്‍ നിന്ന് പിന്‍മാറുകയും മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തതിലുള്ള മനോവിഷമം മൂലമാണ് ദീപാഞ്ജലി കടുംകൈ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ദീപാഞ്ജലിയുമായുള്ള ബന്ധം ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ യുവാവ് ഒരുങ്ങുന്നതായി അറിഞ്ഞ ദീപാഞ്ജലി മാനസികമായി തകരുകയും വീട്ടിനകത്തെ കിടപ്പുമുറിയില്‍ വെച്ച് സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ദീപാഞ്ജലിയെ വീട്ടുകാര്‍ തീകെടുത്തി മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി പിന്നീട് മരണപ്പെടുകയായിരുന്നു.

പെണ്‍കുട്ടി എഴുതിയ ഡയറിക്കുറിപ്പിലും പ്രണയ നൈരാശ്യത്തിന്റെ വാക്കുകളുണ്ടായിരുന്നു. തന്നെ സ്‌നേഹിച്ചവരെല്ലാം തന്നെ ഉപേക്ഷിക്കുന്നു എന്ന വാക്കുകളാണ് ഡയറിയിലുണ്ടായിരുന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്വകാര്യകോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ദീപാഞ്ജലി. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തീകൊളുത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

ഉദുമയിലെ യുവാവുമായി ദീപാഞ്ജലി കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായതോടെ യുവാവ് ദീപാഞ്ജലിയുമായി അകലുകയായിരുന്നു. ദീപാഞ്ജലി വിളിച്ചാല്‍ ഫോണെടുക്കാതെയുമായി. ഒടുവില്‍ ദീപാഞ്ജലിയെ വിളിച്ച യുവാവ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും തന്നെ ഇനി വിളിക്കേണ്ടെന്നും അറിയിക്കുകയായിരുന്നു. ഇതാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.

അതേ സമയം ഒരുവര്‍ഷക്കാലമായി തനിക്ക് ദീപാഞ്ജലിയുമായി ബന്ധമില്ലെന്നാണ് ഉദുമ യുവാവ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ആവശ്യപ്പെടുമ്പോഴെല്ലാം സ്‌റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ യുവാവിനെ പോലീസ് വിട്ടയച്ചു. ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് പറഞ്ഞു.

Keywords:  Kasaragod, Kerala, Bekal, police-station, case, Death, suicide, Love, Deepanjali's death: lover questioned.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia