city-gold-ad-for-blogger
Aster MIMS 10/10/2023

ദീപാഞ്ജലിയുടെ മരണം: പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി, ഡയറിയില്‍ പ്രണയ നൈരാശ്യത്തിന്റെ വാക്കുകള്‍

ബേക്കല്‍: (www.kasargodvartha.com 28/10/2016) പനയാല്‍ പാക്കം കരുവാക്കോട്ടെ കോളജ് വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കരുവാക്കോട്ടെ രാഘവന്റെ മകള്‍ ദീപാഞ്ജലി (18) യാണ് മരണപ്പെട്ടത്. പെണ്‍കുട്ടിക്ക് 22 കാരനും കണ്ണൂരില്‍ ജോലിയുമുള്ള യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും യുവാവ് പ്രണയത്തില്‍ നിന്ന് പിന്‍മാറുകയും മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തതിലുള്ള മനോവിഷമം മൂലമാണ് ദീപാഞ്ജലി കടുംകൈ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

പെണ്‍കുട്ടി എഴുതിയ ഡയറിക്കുറിപ്പിലും പ്രണയ നൈരാശ്യത്തിന്റെ വാക്കുകളുണ്ട്. തന്നെ സ്‌നേഹിച്ചവരെല്ലാം തന്നെ ഉപേക്ഷിക്കുന്നു എന്ന വാക്കുകളാണ് ഡയറിയിലുള്ളത്. അതേസമയം ദീപാഞ്ജലി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിലേക്ക് വന്ന കോള്‍ വിവരങ്ങളും ചാറ്റിംഗ് വിവരങ്ങളും ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ചാറ്റിംഗ് വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയില്ലെന്നാണ് സൈബര്‍ സെല്‍ നല്‍കിയിട്ടുള്ള സൂചന.

കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്വകാര്യകോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ദീപാഞ്ജലി. ബുധനാഴ്ച വൈകിട്ടാണ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തീകൊളുത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ദീപാഞ്ജലിയുടെ മരണം ബന്ധുക്കളെയും സഹപാഠികളെയും ഒരേപോലെ ദു:ഖത്തിലാഴ്ത്തി. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഉടന്‍ ലഭിക്കുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

Also Read:
ജലീല്‍ സഖാവും പിണറായി സഖാവും രക്ഷപ്പെട്ടോട്ടെ എന്നു വിചാരിച്ച് ലീഗ് സഖാക്കള്‍ കയറിപ്പിടിച്ച താടി കത്തിയപ്പോള്‍...

ദീപാഞ്ജലിയുടെ മരണം: പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി, ഡയറിയില്‍ പ്രണയ നൈരാശ്യത്തിന്റെ വാക്കുകള്‍

Related News:
വീട്ടിനകത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പതിനെട്ടുകാരി ആശുപത്രിയില്‍ മരിച്ചു

Keywords:  Kasaragod, Kerala, Death, suicide, Police, Investigation, Mobile Phone, Phone-call, Deepanjali's death: police investigation started.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL