തൃശൂര്‍ സ്വദേശിയായ യുവാവിന്റേത് സ്വാഭാവിക മരണം
Jul 15, 2015, 13:39 IST
ഉപ്പള: (www.kasargodvartha.com 15/07/2015) തൃശൂര്‍ സ്വദേശിയായ യുവാവിന്റേത് സ്വാഭാവിക മരണമാണെന്ന് പോലീസ്. തൃശൂര്‍ പുത്തൂര്‍ കൊര്‍ണാട്ടില്‍ ഹൗസില്‍ വാസുദേവന്‍-രാജി ദമ്പതികളുടെ മകനും പോളിഷിംഗ് തൊഴിലാളിയുമായ വിവേകി (23) നെയാണ് ചൊവ്വാഴ്ച രാവിലെ മംഗല്‍പാടി പി എച്ച് എസ് സിക്ക് പിറകുവശത്തെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നു ദിവസം മുമ്പാണ് വുഡെന്‍ പോളിഷിംഗ് ജോലിക്കായി വിവേക് മംഗല്‍പാടിയിലെത്തിയത്. പത്തോളം തൃശൂര്‍ സ്വദേശികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചതായി വ്യക്തമായത്.
മഞ്ചേശ്വരം പോലീസ് സ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കളും മംഗല്‍പാടായിലെത്തിയിരുന്നു. ഹൃദയാഘാതം മൂലമാകാം യുവാവ് മരിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Related News:
പോളിഷിംഗ് തൊഴിലാളി മരിച്ച നിലയില്‍
Keywords: Kasaragod, Kerala, Thrissur, Thrissur Native, Dies, Obituary, Passes away, Death, Cardiac arrest, Death of Thrissur native: postmortem completed.
Advertisement: