മാങ്ങാട് സി.പി.എം പ്രവര്ത്തകന് കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
Sep 16, 2013, 23:00 IST
കാസര്‍കോട്: ഉദുമ മാങ്ങാട് ആര്യടുക്കത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് പെരുമ്പയിലെ വമ്പന്‍- കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന് എം.ബി ബാലകൃഷ്ണനെ(45) യാണ് തിങ്കളാഴ്ച രാത്രി 8.45 മണിയോണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്യടുക്കം എല്‍.പി. സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബാലകൃഷ്ണനെ കുത്തേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് - ലീഗ് പ്രവര്‍ത്തകര്‍ സ്ഥിരമായി അക്രമം നടത്തുന്ന പ്രദേശത്താണ് സംഭവം നടന്നതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. നേരത്തെ ബാലകൃഷ്ണന്റെ സഹോദരനെയും ആക്രമിച്ചത് കോണ്‍ഗ്രസ് - ലീഗ് പ്രവര്‍ത്തകരായിരുന്നു. ബാലകൃഷ്ണന്റെ കൊലപാതകത്തിന് പിന്നിലും ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായാണ് നേതാക്കള്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് ബാലകൃഷ്ണന്റെ സഹോദരന് ബാലചന്ദ്രനും വെട്ടേറ്റിരുന്നു.
![മാങ്ങാട് സി.പി.എം പ്രവര്ത്തകന് കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍](https://www.kasargodvartha.com/static/c1e/client/114096/downloaded/a8fb18202fa9bbc667d268b42fcc9956.jpg)
ഓണാഘോഷം നടക്കുന്നതിനിടയിലാണ് ബാലകൃഷ്ണന് കുത്തേറ്റു മരിച്ചത്. ടെമ്പോ ഡ്രൈവറാണ് മരിച്ച ബാലകൃഷ്ണന്. ബാലകൃഷ്ണന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. അനിതയാണ് മരിച്ച ബാലകൃഷ്ണന്റെ ഭാര്യ. മക്കള്‍: ആതിര (ഡിഗ്രി വിദ്യാര്‍ത്ഥിനി) അക്ഷയ് (പത്താം ക്ലാസ് വിദ്യാര്‍ത്ഥി).
![മാങ്ങാട് സി.പി.എം പ്രവര്ത്തകന് കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍](https://www.kasargodvartha.com/static/c1e/client/114096/downloaded/fb5f899ff3fb8e8df0e79c081d93251c.jpg)
Related News:
സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്
ബാലകൃഷ്ണന് കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ലീഗിന് ബന്ധമില്ല: എം.സി ഖമറുദ്ദീന്
Keywords: Kerala, Kasaragod, Mangad, Uduma, Aryadukkam, CPM, LDF, M.B. Balakrishnan, Murder, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: