city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേഡകത്ത് സിപിഎം വിമതര്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചു

കാസര്‍കോട്:(www.kasargodvartha.com 23.08.2014) കാസര്‍കോട് ബേഡകത്ത് സിപിഎം വിമതര്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചു. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും കേന്ദ്രകമ്മിറ്റി അംഗം പി.കരുണാകരന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് അച്ചടക്കനടപടി തീരുമാനിച്ചത്.

ജില്ലാ കമ്മിറ്റി അംഗം പി.ദിവാകരനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്‍റും ഏരിയ കമ്മിറ്റി അംഗവുമായ പി.ഗോപാലനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് മാറ്റി. ഏരിയ കമ്മിറ്റി ജി.രാജേഷ് ബാബുവിന് പരസ്യമായി ശാസന.

വിമതരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ബേഡകത്ത് ഏരിയ സെക്രട്ടറി സി.ബാലനെ മാറ്റാനും ധാരണയായി. ജില്ലാ സെക്രട്ടറിയേറ്റ് അഗം കെ.ബാലകൃഷ്ണന് ചുമതല നല്‍കിയേക്കും. ബുധനാഴ്ച ചേര്‍ന്ന അവൈലേബിള്‍ സെക്രട്ടറിയറ്റ് യോഗത്തില്‍ സമാന്തര പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. ഔദ്യോഗിക നേതൃത്വത്തിന്റെ പി.കൃഷ്ണപിള്ള ദിനാചരണത്തിന് സമാന്തരമായി വിമതരും കൃഷ്ണപിള്ള ദിനം ആചരിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പാര്‍ട്ടി നടപടി.

ബേഡകത്ത് സിപിഎം വിമതര്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബേഡകത്ത് മഞ്ഞുരുകുന്നു, ഫോര്‍മുലയുമായി നേതാക്കള്‍
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Bedakam, kasaragod, Kerala, CPM, Divakaran, CPI, P.Karunakaran, Branch Committee, CPM takes action against rebels 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia