Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേഡകത്ത് മഞ്ഞുരുകുന്നു, ഫോര്‍മുലയുമായി നേതാക്കള്‍

സിപിഎം ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ ബേഡകത്തെ വിഭാഗീയത പരിഹരിക്കാനുള്ള Kasaragod, CPM, Bedakam, Kerala, Kodiyeri Balakrishnan, KK Shailaja Teacher
കാസര്‍കോട്: (www.kasargodvartha.com 22.08.2014) സിപിഎം ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ ബേഡകത്തെ വിഭാഗീയത പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ തുടങ്ങി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും കെ.കെ. ശൈലജ ടീച്ചറും ശനിയാഴ്ച ജില്ലയിലെത്തുമെന്നാണ് സൂചന. ഇരുവരുടെയും സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് ബേഡകത്തെ വിഭാഗീയതയ്ക്ക് പരിഹാരം കാണാനാണ് സി.പി.എം ലക്ഷ്യം വെക്കുന്നത്. ഈ ലക്ഷ്യം ഫലവത്താകുമെന്നാണ് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍ ബേഡകത്ത് തിരക്കിട്ട നടപടികള്‍ വേണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. വിമത നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുത്താല്‍ അത് പാര്‍ട്ടി ഗ്രാമത്തിലെ വോട്ടുകളില്‍ വലിയ വിള്ളല്‍ ഉണ്ടാക്കുമെന്നത് മുന്നില്‍ കണ്ടാണിത്. വിമതരെ അനുനയിപ്പിച്ച് പാര്‍ട്ടിക്ക് അതീതരായി കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടന്നുവരുന്നത്.

ഏരിയാ സെക്രട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബേഡകത്തെ വിമത പ്രവര്‍ത്തനം നിലവിലെ ഏരിയാ സെക്രട്ടറി സി ബാലനെ അവധിയില്‍ പ്രവേശിപ്പിക്കുന്നതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഇതല്ലെങ്കില്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്താനുള്ള തന്ത്രവും സിപിഎമ്മിന്റെ പക്കലുണ്ട്.

കഴിഞ്ഞ 19ന് ബേഡകത്ത് വിമത നേതാക്കളും അണികളും പി. കൃഷ്ണപിള്ള ദിനാചരണം സ്വന്തം നിലയ്ക്ക് ആചരിച്ചിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ചായിരുന്നു ഇത്. ഈ സംഭവത്തില്‍ 10 ഓളം പേര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പല നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ശനിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചയാവും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, CPM, Bedakam, Kerala, Kodiyeri Balakrishnan, KK Shailaja Teacher

Keywords: Kasaragod, CPM, Bedakam, Kerala, Kodiyeri Balakrishnan, KK Shailaja Teacher. 

Post a Comment