city-gold-ad-for-blogger

ചെമ്പിരിക്ക കടലില്‍ നിന്നും കുട്ടിയെ രക്ഷിച്ച സംഭവം വഴിത്തിരിവില്‍

കാസര്‍കോട്: (www.kasargodvartha.com 07/01/2015) പുതുവര്‍ഷസായാഹ്നത്തില്‍ ചെമ്പിരിക്ക കടലില്‍ കളിക്കുന്നതിനിടെ അപകടത്തില്‍പെട്ട വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയ സംഭവം വഴിത്തിരിവില്‍. കുട്ടിയെ രക്ഷപ്പെടുത്തിയത് താനാണെന്ന് അവകാശവാദവുമായി ചെമ്പിരിക്കയിലെ മഹ്‌റൂഫ് കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി.

നേരത്തെ കുട്ടിയെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയ മുനവ്വറിനെ പരവനടുക്കം യുനൈറ്റഡ് ആട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദിച്ചിരുന്നു. ഈ പരിപാടിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതും നാട്ടുകര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതുമാണ് ചെമ്പിരിക്കയിലെ യുവാക്കളെ പ്രകോപിപ്പിച്ചത്. ചെമ്പിരിക്കയില്‍ കടലില്‍ കുളിക്കാന്‍ എത്തിയ കുട്ടികളെ രക്ഷപ്പെടുത്തിയത് മഹ്‌റൂഫ് ആണെന്നും സംഭവ സമയത്ത് മുനവ്വര്‍ രക്ഷാ പ്രവര്‍ത്തനം നടത്താതെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ അവകാശപ്പെട്ടു. ഷാഫി ചെമ്പിരിക്ക, നിസാം, ആശിഖ്, ഹബീബ്, സിദ്ദീഖ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം ചെമ്പിരിക്കയിലെ കടലില്‍ അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ മുനവ്വറിന് അനുമോദനം നല്‍കുന്ന ചടങ്ങിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങളില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന പരാമര്‍ശം വരാനിടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പരവനടുക്കം യുനൈറ്റഡ് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. നാടിനെയൊ നാട്ടുകാരെയോ ബോധപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആ പരമാര്‍ശം തങ്ങളുടെതല്ലെന്നും അക്കാര്യത്തില്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കാസര്‍കോട് പ്രസ്‌ക്ലബ്ബിന് പുറത്ത് പരവനടുക്കത്തെയും ചെമ്പിരിക്കയിലെയും യുവാക്കള്‍ വിഷയത്തില്‍ സംഭവിച്ച ആശയ കുഴപ്പം സംസാരിച്ച് പിരിഞ്ഞു. കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കുട്ടി തന്നെ രക്ഷപ്പെടുത്തിയ നീല വസ്ത്രം ധരിച്ച യുവാവിന്റെ മുഖം വ്യക്തമല്ലെന്ന് സൂചിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ രക്ഷപ്പെടുത്തിയത് മഹ്‌റൂഫാണെന്നായിരുന്നു കുട്ടി പറഞ്ഞിരുന്നത്. വാര്‍ത്താ സമ്മേളനത്തിന് ശേഷം തന്നെ കാണാനെത്തിയ പരവനടുക്കത്തെ മുനവ്വറിനും യുനൈറ്റഡ് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരഹാവികള്‍ക്കും മുന്നില്‍ കുട്ടി തന്റെ നിലപാട് മാറ്റുകയായിരുന്നു.

കുട്ടിയുടെ ജ്യേഷ്ഠനും അമ്മാവനും അപകടത്തില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ പരവനടുക്കത്തെ മുനവ്വറിന്റെ പങ്ക് ചെറുതല്ലെന്ന് ബോധ്യമായെന്ന് വ്യക്തമാക്കിയാണ് പ്രസ്‌ക്ലബ്ബില്‍ നിന്നും മടങ്ങിയത്. കുട്ടിയെ രക്ഷപ്പെടുത്തിയത് ആരായാലും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന എന്നും ഉണ്ടാവുമെന്നും അക്കാര്യത്തില്‍ ആരും വിവാദം ഉണ്ടാക്കരുതെന്നും കുട്ടിയുടെ ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ചെമ്പിരിക്ക കടലില്‍ നിന്നും കുട്ടിയെ രക്ഷിച്ച സംഭവം വഴിത്തിരിവില്‍

Related News:
കടലില്‍ നിന്ന് പുതുജീവിതത്തിലേക്ക് എട്ടാം ക്ലാസുകാരനെ കൈപിടിച്ചുയര്‍ത്തി മുനവിര്‍
Keywords:  Press Meet, Chembarikka, Munavvir, Mahroof, Child, Kasaragod, Kerala, Football, Sea, Controversy over: Rescue of student from sea.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia