city-gold-ad-for-blogger

കടലില്‍ നിന്ന് പുതുജീവിതത്തിലേക്ക് എട്ടാം ക്ലാസുകാരനെ കൈപിടിച്ചുയര്‍ത്തി മുനവിര്‍

ചെമ്മനാട്: (www.kasargodvartha.com 05.01.2015) കൂടെയുള്ള കുട്ടി കടലില്‍ മുങ്ങിത്താഴുന്നത് കണ്ടപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കുവാനേ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞുള്ളൂ. എന്നാല്‍ മുനവിര്‍ ബില്‍ മുസ്താഫ് എന്ന ഇരുപത്തിമൂന്നുകാരന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കുട്ടിയെ രക്ഷിച്ചു.

ചെമ്പരിക്ക കടപ്പുറമാണ് മുനവറെന്ന ഫുട്‌ബോള്‍ കളിക്കാരന്‍ ഒരു കുഞ്ഞുജീവന്‍ രക്ഷിക്കാനായി കാട്ടിയ ധീരതയ്ക്ക് സാക്ഷിയായത്. വീട്ടുക്കാരോട് പറയാതെ കുട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനെത്തിയതായിരുന്നു ചെമ്പരിക്ക കടപ്പുറത്ത് താമസിക്കുന്ന എട്ടാംക്ലാസുകാരനായ കുട്ടി. അപ്രതീക്ഷിതമായി വന്ന തിരയില്‍പ്പെട്ട് കുട്ടി മുങ്ങിത്താണപ്പോള്‍ കൂട്ടുകാര്‍ ഉറക്കെ നിലവിളിച്ചു. സംഭവം നടക്കുമ്പോള്‍ കടല്‍ത്തീരത്ത് കളിച്ചുകൊണ്ടിരുന്ന മുനവിര്‍ നിലവിളി കേട്ട് ഓടിയെത്തുകയും സാഹസികമായി അമ്പതുമീറ്ററോളം കടലില്‍ നീന്തി എട്ടാംക്ലാസുകാരനെ രക്ഷിക്കുകയുമായിരുന്നു.

പരവനടുക്കം യുനൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കളിക്കാരനായ മുനവിറിനെ ക്ലബ്ബ് പ്രത്യേക ചടങ്ങില്‍ ആദരിച്ചു. ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരി സി.എല്‍.ഹമീദ് ചടങ്ങ് ഉദ്ഘാടനംചെയ്തു. ബഹുമാനസൂചകമായി മുനവിറിന് പതിനായിരം രൂപയുടെ കാഷവാര്‍ഡ് ചീഫ് പാട്രന്‍ ഖാദര്‍ കുന്നില്‍ സമ്മാനിച്ചു. സി.എം.എസ്.ഖലീല്‍ അധ്യക്ഷതവഹിച്ചു. മുസ്തഫ മച്ചിനടുക്കം, ബദറുല്‍ മുനീര്‍, അബ്ദുള്‍നാസര്‍, ഖലീല്‍, ഖാദര്‍ കുന്നില്‍, ഖലീലുര്‍ റഹ്മാന്‍ നദ്വി, അബ്ദുള്‍ഹക്കീം, മുഹമ്മദ് മുബീന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടിയെ രക്ഷിച്ച മുനവിറിന്റെ ധീരത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
കടലില്‍ നിന്ന് പുതുജീവിതത്തിലേക്ക് എട്ടാം ക്ലാസുകാരനെ കൈപിടിച്ചുയര്‍ത്തി മുനവിര്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia