'കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റെ അനാസ്ഥ അക്രമികള്‍ക്ക് പ്രചോദനമാകുന്നു'
Sep 5, 2016, 11:00 IST
ഉദുമ: (www.kasargodvartha.com 05.09.2016) കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്ന അനാസ്ഥ പ്രദേശത്ത് സംഘര്‍ഷത്തില്‍ ഏര്‍പെടുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉപകരിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പ്രദേശത്ത് അഴിഞ്ഞാടാന്‍ അധികാരികള്‍ അവസരം കൊടുത്തിരിക്കുകയാണ്. മാങ്ങാട് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ശ്യാം പ്രസാദിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് പിടികൂടാത്തത് പ്രദേശത്ത് സമാധാന അന്തരീഷം നിലനിര്‍ത്താനുള്ള ശ്രമത്തിനുള്ള തിരിച്ചടിയാണ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി തടങ്കലില്‍ വെക്കാനുള്ള വകുപ്പുകള്‍ ചാര്‍ത്തി ഏകപക്ഷീയമായി ജയിലില്‍ അടക്കാന്‍ ഒത്താശ ചെയ്ത അധികാരികള്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് നീതി നിഷേധമാണ്. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പെടെയുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. മധുസൂദനന്‍ മുളിയാര്‍, രാജേഷ് പള്ളിക്കര, രജീഷ് ബാബു ബേഡകം, വസന്തന്‍ ബന്തടുക്ക, ഫര്‍ഷാദ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു.
Related News:
സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം
Keywords : Kasaragod, Uduma, Congress, Case, Accuse, Youth-congress, Police, Conflict, Try To Murder.