city-gold-ad-for-blogger

സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം

ഉദുമ: (www.kasargodvartha.com 26/08/2016) മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മാങ്ങാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ മാങ്ങാട് ആര്യടുക്കത്തെ ശ്യാമിനെ (26) ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി.

വെള്ളിയാഴ്ച രാത്രി 8.15 മണിയോടെയാണ് സംഭവം. ഉദുമ ടൗണില്‍ വെച്ച് കടയിലേക്ക് പോവുകയായിരുന്ന ശ്യാമിനെ ആറോളം ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കാലിനും കൈക്കുമാണ് ഗുരുതരമായി വെട്ടേറ്റത്. വിവരമറിഞ്ഞെത്തിയ ആംബുലന്‍സിലെ ഡ്രൈവര്‍ ഹസനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

ബാലകൃഷ്ണന്‍ വധക്കേസില്‍ റിമാന്‍ഡിലായിരുന്ന ശ്യാം ജാമ്യത്തിലിറങ്ങിയതായിരുന്നു. അക്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

Updated

സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം

സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം

സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം

സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം

Keywords: Kasaragod, Kerala, Youth, Stabbed, hospital, Injured, Murder case accuse stabbed in Uduma.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia