city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയായ സമക്ഷം 27 ന് തുടങ്ങും; നാല് താലൂക്കുകളിലും 10 മുതല്‍ അപേക്ഷ നല്‍കാം

കാസര്‍കോട്: (www.kasargodvartha.com 06.02.2017) ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു താലൂക്കടിസ്ഥാനത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയായ 'സമക്ഷം' ഈ മാസം 27 ന് ഹൊസ്ദുര്‍ഗ് താലൂക്കില്‍ ആരംഭിക്കും. മറ്റു മൂന്നുതാലൂക്കുകളിലും മാര്‍ച്ച് മാസത്തില്‍ നടത്തും. ജില്ലയിലെ നാല് താലൂക്കുകളിലും നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള അപേക്ഷകള്‍ ഈ മാസം 10 മുതല്‍ 20 വരെ സമര്‍പ്പിക്കാം.

അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം നല്‍കണം. അപേക്ഷകള്‍ താലൂക്ക് ഓഫീസുകളില്‍ സൗജന്യമായും അക്ഷയ കേന്ദ്രങ്ങളില്‍ ഒരു അപേക്ഷയ്ക്ക് 10 രൂപ ഫീസടച്ചും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരുടെ വ്യക്തമായ വിലാസം, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും അവിടെ നിന്നും ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ ഓഫീസര്‍ക്കും ഓണ്‍ലൈനായി ലഭ്യമാക്കും.

കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയായ സമക്ഷം 27 ന് തുടങ്ങും; നാല് താലൂക്കുകളിലും 10 മുതല്‍ അപേക്ഷ നല്‍കാം


ലഭ്യമായ അപേക്ഷകളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നടപടി വിവരം ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കുളള മറുപടി പ്രത്യേകം തയ്യാറാക്കി ജനസമ്പര്‍ക്ക വേദിയില്‍ തയ്യാറാക്കിയിട്ടുളള കൗണ്ടറുകളില്‍ നിന്ന് അപേക്ഷകര്‍ക്ക് നല്‍കും. മറുപടിയില്‍ ആക്ഷേപമുളളവര്‍ക്ക് ജില്ലാകളക്ടറെ കണ്ട് വിവരം ധരിപ്പിക്കാം. കളക്ടറും ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാ ഓഫീസറും അപേക്ഷ പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കും.

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന, മുന്‍ഗണനേതര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ വകുപ്പ് തലത്തില്‍ നടന്നു വരുന്നതിനാല്‍ അപ്രകാരമുളള അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിക്കില്ല. ജനസമ്പര്‍ക്ക പരിപാടികളുടെ നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) എന്‍ ദേവിദാസിനെ നിയമിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 8547616041 എന്ന നമ്പറില്‍ ബന്ധപ്പെടാം.

'സമക്ഷം': ഉദ്യോഗസ്ഥ പരിശീലനം ചൊവ്വാഴ്ച
കാസര്‍കോട്: സമക്ഷം എന്ന പേരില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമുളള പരിശീലനം ചൊവ്വാഴ്ച രാവിലെ 10.30 ന് കളക്ടറേറ്റില്‍ നടക്കും.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നല്‍കുന്നത്. അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനും നടപടി വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി എല്ലാ ജില്ലാ ഓഫീസര്‍മാര്‍ക്കും യൂസര്‍ ഐഡി, പാസ് വേഡ് എന്നിവ അനുവദിക്കും. അതിനായി ജില്ലാ ഓഫീസര്‍മാര്‍ പേര്, തസ്തിക, പിന്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ക്ക് ലഭ്യമാക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, District Collector, Programme, Hosdurg, Application, Samaksham, Online Applications, Collector's program Samaksham starts on 27th


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia