city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈക്കൂലി നല്‍കാത്തതിനാല്‍ യുവതിക്ക് ശസ്ത്രക്രിയ നടത്താതിരുന്ന സംഭവത്തില്‍ കലക്ടര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി

കാസര്‍കോട്: (www.kasargodvartha.com 03/08/2016) ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയ യുവതിക്ക് കൈക്കൂലി നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ നടത്താതിരുന്ന സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടു. മധൂര്‍ ചേനക്കോട്ടെ ചെനിയുടെ ഭാര്യ സരസ്വതിക്ക് (26) ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ 2,000 രൂപ കൈക്കൂലി നല്‍കാത്തതിനാലാണ് ശസ്ത്രക്രിയ മുടങ്ങിയത്. ഇത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത ഉള്‍പെടെയുള്ള മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ട് കണക്കിലെടുത്താണ് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടത്.

ബുധനാഴ്ച രാവിലെ 10 മണിയോടെ സരസ്വതി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ പുലിക്കുന്നിലെ ക്ലീനിക്കിലെത്തി ഡോക്ടറെ കാണുകയും ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിനില്‍ക്കുന്ന കാര്യം അറിയിക്കുകയും ചെയ്തു. ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരുമെന്നും ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സരസ്വതിയെ അഡ്മിറ്റ് ചെയ്തു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സരസ്വതിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ രേഖകള്‍ മാത്രം പോരെന്നും ശസ്ത്രക്രിയ നടത്തുന്ന തനിക്കും ബോധം കെടുത്തുന്ന അനസ്‌തേഷ്യ വിദഗ്ധനുമായി ആയിരം രൂപ വീതം നല്‍കിയാല്‍ മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്ന് ഗൈനക്കോളജിസ്റ്റ് അറിയിച്ചു.

തന്റെ കൈയില്‍ പണമില്ലെന്നറിയിച്ച സരസ്വതിയെ ഡോക്ടര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയും പണവുമായി ചികിത്സയ്ക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുവെന്നാണ് സരസ്വതി വെളിപ്പെടുത്തിയത്. പിന്നീട് ചികിത്സ ലഭിക്കാതെ വന്നതോടെ സരസ്വതി ആശുപത്രി വിടുകയായിരുന്നു. സംഭവം വിവാദമായതോടെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച ചില സംഘടനകള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്താനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയുന്നു.

കൈക്കൂലി നല്‍കാത്തതിനാല്‍ യുവതിക്ക് ശസ്ത്രക്രിയ നടത്താതിരുന്ന സംഭവത്തില്‍ കലക്ടര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി

Related News: പോരായ്മകള്‍ വേണ്ടുവോളം, ഉള്ള ചികിത്സയ്ക്ക് കൈക്കൂലിയും നല്‍കണം; ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിന് ആദിവാസി യുവതിയുടെ ശസ്ത്രക്രിയ തടഞ്ഞു

Keywords : Kasaragod, General Hospital, Treatment, Patient's, Doctor, Health, District Collector, Report, Collector asks report against doctor, Collector asks report against doctor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia