ഇന്ത്യന്‍ കോഫി ഹൗസ് ആക്രമണം: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കാരാട്ട് നൗഷാദിനും കൂട്ടാളിക്കുമെതിരെ കേസ്
May 29, 2016, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.05.2016) കാഞ്ഞങ്ങാട്ടെ ഇന്ത്യന്‍ കോഫി ഹൗസിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ കവര്‍ച്ചകാരന്‍ കാരാട്ട് നൗഷാദിനും കൂട്ടാളിക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോഫി ഹൗസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. നേരത്തെ കോഫി ഹൗസ് പരിസരത്ത് രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ടത് സംഘര്‍ഷത്തിന് കാരണമായിരുന്നു. കഞ്ചാവ് വില്‍പ്പനക്കാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവരമറിഞ്ഞ് പോലീസെത്തിയതോടെ കഞ്ചാവ് സംഘം സ്ഥലം വിടുകയായിരുന്നു. അക്രമം സംബന്ധിച്ച് പോലീസില്‍ വിവരമറിയിച്ചത് കോഫി ഹൗസ് ജീവനക്കാരാണെന്നാരോപിച്ചായിരുന്നു ഹോട്ടലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇതുസംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്രമത്തിനുപിന്നില്‍ കാരാട്ട് നൗഷാദും കൂട്ടാളിയുമാണെന്ന് വ്യക്തമായി.
കവര്‍ച്ച, വധശ്രമം, ആസിഡാക്രമണം അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കാരാട്ട് നൗഷാദ്. ഒരുകേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന നൗഷാദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
Keywords: Kasaragod, Case, Kanhangad, Police, Hosdurg, Kanjavu, Hotel, Coffee House, Worker, Violence, Acid.