city-gold-ad-for-blogger

ഭഗവതികാവിന്റെ പേരില്‍ വ്യാജ പിരിവുമായി സ്ഥിരം തട്ടിപ്പുകാരന്‍ വീണ്ടും

ചെര്‍ക്കള: (www.kasargodvartha.com 10/01/2016) വെള്ളിക്കോത്ത് വെള്ളിക്കുന്ന് ഭഗവതികാവിന്റെ പേരില്‍ സംഭാവന പിരിക്കാന്‍ എത്തിയ വ്യാജന്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ടു. ചെമ്മനാട് മാവില റോഡിലെയും, ചെര്‍ക്കളയിലെ വിവിധ വീടുകളിലുമാണ് ഇയാള്‍ ഭഗവതി കാവിന്റെ നോട്ടീസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്.

ചെര്‍ക്കളയിലെ വീട്ടുകാര്‍ സംശയം തോന്നി നോട്ടീസിലുള്ള ഭഗവതി കാവ് ഓഫീസില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ആളുകള്‍ കൂടിയതോടെ ഇയാള്‍ തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു.ഒരു എം.എല്‍.എയോടൊപ്പമുള്ള ചിത്രവും ഇയാളുടെ കൈവശമുണ്ടായിരുന്നു.

മാന്യമായ സംസാര രീതിയും കാവിനെ കുറിച്ചുള്ള വിവരണങ്ങളും നന്നായി പഠിച്ചു വെച്ചിട്ടുണ്ട്. പ്രതിയെ കണ്ടു കിട്ടുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികളുടെ നമ്പര്‍ 04672201081. അതേസമയം നാട്ടിലെ സ്ഥിരം തട്ടിപ്പുകാരനായ രവി എന്നയാളാണ് കാവിന്റെ പേരില്‍ വ്യാജ പിരിവ് നടത്തിയതെന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ ജില്ലയിലെ ഉന്നത നേതാവിന്റെ പി.എ ചമഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. കൃഷിഭവനില്‍ നിന്നും വാഴക്കന്നും വളവും മറ്റും നല്‍കുന്നുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തി കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. എങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ഭഗവതികാവിന്റെ പേരില്‍ വ്യാജ പിരിവുമായി സ്ഥിരം തട്ടിപ്പുകാരന്‍ വീണ്ടും

Related News: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Keywords : Cherkala, Cheating, Accuse, Police, Temple, Natives, Cherkala, Ravi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia