city-gold-ad-for-blogger

പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08/10/2015) പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച 40 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കല്ലൂരാവി പട്ടേക്കാലിലാണ് സംഭവം.

കൃഷിഭവനില്‍ നിന്നും വാഴക്കന്നും വളവും മറ്റും നല്‍കുന്നുണ്ടെന്ന് അറിയിച്ചാണ് വെള്ളിക്കോത്ത് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ ഓരോ വീടുകളില്‍ ചെന്നിരുന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കണ്ട് മാതാവ് ബഹളം വെച്ച് ആളെ കൂട്ടിയതോടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്.

ഇയാളെ പരിശോധിച്ചപ്പോള്‍ രണ്ട് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഇതില്‍ ഒരു മൊബൈല്‍ ഫോണ്‍ നീലേശ്വരം നെടുങ്കണ്ടയില്‍ പോളിഷിംഗ് കടയില്‍ ജോലി ചെയ്യുന്ന പട്ടേക്കാലിലെ അരുണിന്റേതാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതേതുടര്‍ന്ന് അരുണിനെയും നാട്ടുകാര്‍ വിളിച്ചുവരുത്തി.

പോളിഷിംഗ് സ്ഥാപനത്തിലെത്തിയ ഇയാൾ അരുണിന്റെ മൊബൈലുമായി സ്ഥലം വിടുകയായിരുന്നു. ഇതിന് ശേഷമാണ് പട്ടേക്കാലിലെത്തി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്നും മാല കവരാന്‍ ശ്രമിച്ചത്.

സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ചെന്ന് സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങളും മറ്റും നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുകയാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Keywords : Kanhangad, Kasaragod, Kerala, Natives, Gold Chain, Police, Vellikoth, Man caught by natives snatching gold. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia