city-gold-ad-for-blogger

വ്യാപാരികളെ കബളിപ്പിച്ച് തമിഴ്‌നാട് സ്വദേശി മുങ്ങി

കുമ്പള: (www.kasargodvartha.com 25.05.2016)  ബാഗുകളില്‍ സ്ഥാപനത്തിന്റെ പേര് അച്ചടിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി വ്യാപാരികളില്‍ നിന്നും അഡ്വാന്‍സ് തുക വാങ്ങി തമിഴ്‌നാട് സ്വദേശി മുങ്ങി.  കോയമ്പത്തൂരില്‍ താമസിക്കുന്ന ഉക്രം ഹൗസില്‍ എം എ റഷീദാണ് തട്ടിപ്പ് നടത്തിയതെന്നാരോപിച്ച് കുമ്പളയിലെ ഒരു സംഘം വ്യാപാരികള്‍ പരാതിയുമായി പോലീസ്‌റ്റേഷനിലെത്തുകയായിരുന്നു.

വ്യാപാരികളെ കബളിപ്പിച്ച് തമിഴ്‌നാട് സ്വദേശി മുങ്ങിവ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്ന പോളിത്തീന്‍ കവറുകളില്‍ സ്ഥാപനത്തിന്റെ പേര് വിലക്കുറവില്‍ അടിച്ച് തരാമെന്ന് പറഞ്ഞ് വ്യാപാരികളുടെ കയ്യില്‍ നിന്നും 800 രൂപ വീതമാണ്  റഷീദ് വാങ്ങിയത്. പോളിത്തീന്‍ കവറുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇയാള്‍ മുങ്ങിയതായി വ്യക്തമായത്.

ഇയാളുടെ ഫോണും സ്വിച്ച് ഓഫിലായിരുന്നു.



Keywords:  Kasaragod, Kumbala, Police Station, Investigation, Mobile Phone, Switch Off, Merchant, Advance. 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia