ബാറിലെ സംഘട്ടനം: 4 പ്രതികളെയും തിരിച്ചറിഞ്ഞു; വധശ്രമത്തിന് കേസെടുത്തു
Nov 1, 2012, 12:40 IST
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ജെ.കെ. ബാറില്‍ ജോലിക്കാരനെ ഗുരുതരമായി കുത്തിപരിക്കേല്പിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
ജെ.കെ. ബാറിലെ ജീവനക്കാരന് നീലേശ്വരം സ്വദേശിയും കൂടലില്‍ താമസക്കാരനുമായ നാരായണിയുടെ മകന് മിഥുനിനെ (27) കുത്തിപരിക്കേല്പിച്ച സംഭവത്തില്‍ തായലങ്ങാടിയിലെ റാംബോ അബി, തളങ്കര കുന്നിലിലെ ഫൈസല്‍, തെരുവത്തെ ഫത്താഹ്, ഹാഷിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്. 30ന് രാത്രി ഏഴ് മണിയോടെ ജെ.കെ. ബാറിലെ ഒന്നാം നിലയില്‍ പ്രതികള്‍ മദ്യപിച്ച് ബഹളം സൃഷ്ടിച്ചത് ബാര്‍ ജീവനക്കാര്‍ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷം പിരിഞ്ഞുപോയ പ്രതികള്‍ പിന്നീട് കത്തിയും മറ്റു ആയുദ്ധങ്ങളുമായി തിരിച്ചെത്തി ആസൂത്രിതമായി ബാര്‍ ജീവനക്കാരന് മിഥുനിനെ കുത്തിപരിക്കേല്പിച്ചു എന്നാണ് കേസ്.
ഹോട്ടലിലെ വെയ്റ്റര്‍ അഗസ്റ്റിന് ജെയിംസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഘട്ടത്തിനിടെ കൈയ്യെല്ല് പൊട്ടിയ തളങ്കര കുന്നിലിലെ ഫൈസല്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫൈസലിനെ വിദഗ്ദ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവാവ് പോലീസ് കാവലിലാണ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെ കുത്തേറ്റ് കുടല്‍മാല പുറത്തായ നിലയില്‍ മംഗലാപുരം കെ.എം.സി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മിഥുനിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. യുവാവ് അപകടനില തരണംചെയ്തതായാണ് പോലീസ് പറയുന്നത്.
Related News:

ബാറിലെ സംഘട്ടനം: ഒരാള്‍ക്ക് കൂടി പരിക്ക്; തളങ്കര വീടുകളില്‍ റെയിഡ്
കാസര്‍കോട് സംഘട്ടനം; ഒരാള്‍ക്ക് കുത്തേറ്റ് ഗുരുതരം

Keywords: Kasaragod, Bar, Clash, Attack, Injured, Hospital, Police, Custody, Police-raid, Kerala