ബാറിലെ സംഘട്ടനം: ഒരാള്‍ക്ക് കൂടി പരിക്ക്; തളങ്കര വീടുകളില്‍ റെയിഡ്
Oct 31, 2012, 13:32 IST
കാസര്‍കോട്: ചൊവാഴ്ച രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജെ.കെ. ബാറിലുണ്ടായ സംഘട്ടനത്തില്‍ അക്രമിസംഘത്തിലെ യുവാവിനും കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമം നടന്ന ബാറില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത തളങ്കരയിലെ ഫൈസല്‍ (24) പോലീസ് കാവലില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവിന്റെ കൈയ്ക്ക് സംഭവിച്ച പരിക്ക് ഗുരുതരമാണെന്നും വിദഗ്ദ്ധചികിത്സയ്ക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ പോലീസിനോട് ആവശ്യപെട്ടിട്ടുണ്ട്. അതിനിടെ അക്രമി സംഘത്തില്‍പെട്ടവര്‍ക്ക് വേണ്ടി തളങ്കരയിലെ ഏതാനും വീടുകളില്‍ ചൊവാഴ്ച രാത്രി തന്നെ പോലീസ് റെയിഡ് നടത്തി. കാസര്‍കോട് ജെ.കെ. ബാറിലെ ജോലിക്കാരന് നീലേശ്വരം സ്വദേശിയും മധൂര്‍ കൂടലില്‍ താമസക്കാരനുമായ മിഥുനിനാണ് (27) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്.
കത്തികൊണ്ട് ഇരുപള്ളയ്ക്കും കുത്തേറ്റ് കുടല്‍മാല പുറത്തുവന്നനിലയില് മിഥുനിനെ മംഗലാപുരം കെ.എം.സി. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമി സംഘത്തില്‍ നാല് പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഇതില്‍ കൈയ്ക്ക് പരിക്കേറ്റ ഫൈസലിനെ സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തനിക്ക് അക്രമത്തെകുറിച്ച് ഒന്നും അറിയില്ലെന്നും കൂടെയുണ്ടായിരുന്നവരാണ് കുഴപ്പമുണ്ടാക്കിയതെന്നുമാണ് ഫൈസല്‍ പോലീസിനോട് പറഞ്ഞത്.
സംഭവത്തിന് ഏതാനും ദിവസം മുമ്പ് ബാറിലെ ജോലിക്കാരുമയി അക്രമി സംഘത്തില്‍പെട്ടവര്‍ ബാറില്‍വെച്ച് ഉരസിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാണ് കത്തികുത്തില്‍ കലാശിക്കാന്‍ കാരണമായത്. അക്രമി സംഘം ഒളിപിച്ചുവെച്ച കത്തിഉപയോഗിച്ചാണ് മിഥുനിനെകുത്തിയതെന്നും പോലീസ് വെളിപ്പെടുത്തി.

Related News:
കാസര്‍കോട് സംഘട്ടനം; ഒരാള്‍ക്ക് കുത്തേറ്റ് ഗുരുതരം
Keywords: Kasaragod, Bar, Clash, Attack, Injured, Hospital, Police, Custody, Police-raid, Kerala