ചന്ദ്രഗിരി സ്‌കൂളിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ കേസ്
Nov 5, 2016, 10:30 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 05/11/2016) ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടം വിട്ടുകൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ചന്ദ്രഗിരി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മഞ്ചേശ്വരം മിയാപദവിലെ ബി. ഇബ്രാഹിം(46), അധ്യാപകന്‍ പയ്യാവൂരിലെ സണ്ണി(50) എന്നിവര്‍ക്കാണ് സ്‌കൂളിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമത്തില്‍ പരിക്കേറ്റത്.
Related news:
കെട്ടിടം വിട്ടുനല്‍കുന്നതില്‍ തര്‍ക്കം; ചന്ദ്രഗിരി സ്‌കൂളില്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തു
ചന്ദ്രഗിരി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മഞ്ചേശ്വരം മിയാപദവിലെ ബി. ഇബ്രാഹിം(46), അധ്യാപകന്‍ പയ്യാവൂരിലെ സണ്ണി(50) എന്നിവര്‍ക്കാണ് സ്‌കൂളിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമത്തില്‍ പരിക്കേറ്റത്.
സംഭവത്തില്‍ പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതിനിടെ അധ്യാപകരുടെ മര്‍ദനമേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കുന്ന് സ്വദേശികളും പ്ലസ്ടു വിദ്യാര്‍ത്ഥികളുമായ മുഹമ്മദ് അഷ്‌റഫ്(17), റാഷിദ്(17) എന്നിവരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഹമ്മദ് അഷ്‌റഫിന്റെ പരാതിയില്‍ ഇബ്രാഹിമിനും സണ്ണിക്കുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇബ്രാഹിമും അധ്യാപകനായ സണ്ണിയും ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അധ്യാപകന്‍ സണ്ണി ചൂരല്‍ കൊണ്ടടിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികളെ നേരിടാന്‍ സംഭവസ്ഥലത്ത് അധ്യാപകന്‍ ചൂരലുമായി നില്‍ക്കുന്ന ഫോട്ടോ രക്ഷിതാക്കള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.
അതേസമയം വിദ്യാര്‍ത്ഥികള്‍ കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ഹെഡ്മാസ്റ്റര്‍ ഇബ്രാഹിമും അധ്യാപകനായ സണ്ണിയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് തീരദേശ വികസന വകുപ്പ് നിര്‍മിച്ച കെട്ടിടം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്‌കൂളില്‍ പ്രശ്‌നം ഉടലെടുത്തത്.
Keywords: Kasaragod, Kerala, Teacher, school, Clash, Students, Chandragiri school clash; case registered.