ചന്ദ്രഗിരി സ്‌കൂളിലെ കെട്ടിട പ്രശ്‌നം: അധ്യാപകരുടെ മര്‍ദനമേറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; കെട്ടിടപ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ജില്ലാപഞ്ചായത്ത്
Nov 3, 2016, 19:33 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 03.11.2016) ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിനിടെ അധ്യാപകരുടെ മര്‍ദനമേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കുന്ന് സ്വദേശികളും പ്ലസ്ടു വിദ്യാര്‍ത്ഥികളുമായ മുഹമ്മദ് അഷ്‌റഫ്(17), റാഷിദ്(17) എന്നിവരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇബ്രാഹീമും അധ്യാപകനായ സണ്ണിയും ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കില്‍ ഫ്‌ളെക്‌സ് സ്ഥാപിച്ചതിന്റെ പേരില്‍ മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അധ്യാപകന്‍ സണ്ണി ചൂരല്‍ കൊണ്ടടിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികളെ നേരിടാന്‍ സംഭവസ്ഥലത്ത് അധ്യാപകന്‍ ചൂരലുമായി നില്‍ക്കുന്ന ഫോട്ടോ രക്ഷിതാക്കള്‍ പുറത്ത് വിടുകയും ചെയ്തു.
അതേസമയം വിദ്യാര്‍ത്ഥികള്‍ കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ഹെഡ്മാസ്റ്റര്‍ ഇബ്രാഹീമും അധ്യാപകനായ സണ്ണിയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് തീരദേശ വികസന വകുപ്പ് നിര്‍മിച്ച കെട്ടിടം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്‌കൂളില്‍ പ്രശ്‌നം ഉടലെടുത്തത്. കെട്ടിടം ഹൈസ്‌കൂളിന് അനുവദിക്കണമെന്നാണ് ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ രണ്ട് ദിവസമായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ കെട്ടിടം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സമരത്തിലായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
അതേസമയം ചന്ദ്രഗിരി സ്‌കൂളിലെ കെട്ടിടപ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. താഴത്തെ ഒരു വലിയ മുറി ഹൈസ്‌കൂള്‍ വിഭാഗത്തിനും മറ്റൊരു ചെറിയ മുറി ഹയര്‍ സെക്കന്‍ഡറിക്കും ഹൈസ്‌കൂളിനുമായി മള്‍ട്ടിമീഡിയ റൂം ആയി അനുവദിക്കും. മുകളിലുള്ള രണ്ട് നിലയും ഹയര്‍ സെക്കന്‍ഡറിക്ക് നല്‍കും. ഇത് സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം സുഫൈജ അബൂബക്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ബേക്കല്‍ പോലീസും കല്ലട്ര മാഹിന്‍ ഹാജി, ചന്ദ്രഗിരി ക്ലബ്ബ് പ്രവര്‍ത്തകര്‍ എന്നിവരും പ്രശ്‌നം പരിഹരിക്കുന്നതിനായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Keywords: kasaragod, Kerala, Chandrigiri, school, Melparamba, Issue, Assault, Protest, Building, Teachers, Students, Panchayath, Police, Bekal.