city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചക്രപാണി ക്ഷേത്രം കലശ മഹോത്സവം; ആചാരസ്ഥാനീക - ക്ഷേത്ര ഭാരവാഹി സംഗമം നടത്തി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.05.2016) ദ്രവ്യാവൃത്തി നവീകരണ കലശ മഹോത്സവം നടന്നു വരുന്ന തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ ആചാര സ്ഥാനീകരുടെയും ക്ഷേത്രകഴക ഭാരവാഹികളുടെയും സംഗമം നടത്തി.

മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി കെ സത്യനാഥന്‍ അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ അടിമന വാസുദേവന്‍ നമ്പൂതിരി, പഞ്ചായത്ത് അംഗം ടി വി വിനോദ് കുമാര്‍, അഡ്വ. ഡി കെ ഗോപിനാഥ്, അര്‍ജുനന്‍ തായലങ്ങാടി, ഒ രവീന്ദ്രന്‍, മനോഹരന്‍ കൂവാരത്ത്, പി വി മാധവന്‍ എന്നിവര്‍ സംമ്പന്ധിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളിക്ക് കലശ മഹോത്സവ സമിതി ചെയര്‍മാന്‍ അഡ്വ.കെ കെ രാജേന്ദ്രന്‍ ഉപഹാരം നല്‍കി. വെള്ളൂര്‍ ചന്തന്‍ കുഞ്ഞി പണിക്കര്‍ സ്മാരക അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസും അരങ്ങേറി.

കലശ മഹോത്സവ ഭാഗമായി പുറത്തിറക്കുന്ന സോവനീര്‍ പ്രകാശനം ശനിയാഴ്ച വൈകിട്ട് നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും സോവനീര്‍ കമ്മിറ്റി ചെയര്‍മാനുമായ സി വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

സിനിമാ ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സോവനീര്‍ പ്രകാശനം ചെയ്യും. ചീഫ് എഡിറ്റര്‍ ചന്ദ്രന്‍ മുട്ടത്ത് പരിചയപ്പെടുത്തും. ലോക പ്രശസ്ത നര്‍ത്തകന്‍ വി പി ധനഞ്ജയന്‍ മുഖ്യാതിഥിയാവും. കലശ മഹോത്സവ സമിതി ചെയര്‍മാന്‍ അഡ്വ.കെ കെ രാജേന്ദ്രന്‍ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിക്കും.

 രാത്രി ഏഴിന് കെ പി എ സിയുടെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നാടകവും അരങ്ങിലെത്തും.

ചക്രപാണി ക്ഷേത്രം കലശ മഹോത്സവം; ആചാരസ്ഥാനീക - ക്ഷേത്ര ഭാരവാഹി സംഗമം നടത്തി

Keywords:  Kasaragod, Temple Fest, Inauguration, President, Drama, Trikaripure, Chairman, Advocate, Cinema Song Writer, Chief Editor, District panchayath President, C V Balakrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia