'കേന്ദ്ര സര്‍വ്വകലാശാലയിലെ പരീക്ഷ വിവാദം: വിദ്യാര്‍ത്ഥിയുടെ കുറ്റം ഗുരുതരം'
Apr 6, 2013, 10:21 IST
കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എം.ഫി.ല്‍ വിദ്യാത്ഥിയായ അരുണിന് പരീക്ഷ എഴുതാന്‍ കഴിയാത്തത് സംബന്ധിച്ച വാര്‍ത്ത അവാസ്തവും അടിസ്ഥാനരഹിതവുമാണെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. പരിക്ഷ എഴുതാന്‍ 75% ഹാജര്‍ വേണമെന്നിരിക്കേ അരുണിന് 65% ഹാജര്‍ മാത്രമേ ഉളളൂ. 200 ഓളം അധ്യായന ദിവസങ്ങളുളള കോഴ്‌സിന് കേവലം 4 ദിവസത്തെ ഡ്യൂട്ടി ലീവുകള്‍ കൂട്ടിയാല്‍ പോലും 75% ഹാജര്‍ ലഭിക്കുകയില്ല.
മാത്രമല്ല, അരുണ്‍ ക്ലാസില്‍ വരാത്ത ദിവസങ്ങളിലെ ഹാജര്‍ പുസ്തകത്തില്‍ നിരവധി തവണ തിരുത്തി. ഇത് ഗുരുതരമായ കുറ്റമായി സര്‍വ്വകലാശാല കാണുന്നു. എം.ഫി.ല്‍ കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അസൈന്‍മെന്റ് അധ്യാപകര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ വിദ്യാര്‍ത്ഥി ഇത്തരം അസൈന്‍മെന്റ് പല പുസ്തകങ്ങളില്‍ നിന്നും, വെബ്‌സൈറ്റില്‍ നിന്നും കോപ്പിയടിച്ചതാണെന്നും പല അധ്യാപകരും അറി യിച്ചിട്ടുണ്ട് . സര്‍വ്വകലാശാല ഈ ചെയ്തിയെയും ഗൗരവമായി കാണുന്നു.
പ്രസ്തുത രണ്ട് കുറ്റങ്ങളും വിദ്യാര്‍ത്ഥി ചെയ്തത് അദ്ദേഹത്തെ അറിയിച്ചെന്നിരിക്കെ, വിദ്യാര്‍ത്ഥി മാധ്യമങ്ങളുടെ മുന്‍പില്‍ വാര്‍ത്ത സമ്മേളനം നടത്തിയത് അപലനീയമാണ്. ഇത് അധ്യാപകരുടെ സല്‍പ്പേരിനും സര്‍വ്വകലാശാലയുടെ യശസ്സിനും കളങ്കം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് മീഡിയ റിലേഷന്‍സ് ഓഫീസര്‍ ഡോ . ഗിരീഷ് കുമാര്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
Related News:
കേന്ദ്ര മെഡിക്കല്‍ കോളജിനെതിരെ മംഗലാപുരം ലോബി പിടിമുറുക്കുന്നു

Keywords: Kerala, Kasaragod, Exam, student, examination, Central university, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.