കൂള്‍ബാറില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് സി സി ടി വി ക്യാമറയില്‍ കുടുങ്ങി
Jun 4, 2016, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.06.2016) കൂള്‍ബാറില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് സി സി ടി വി ക്യാമറയില്‍ കുടുങ്ങി. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിക്ക് സമീപത്തെ കൂള്‍ ലാന്‍ഡില്‍ നിന്നാണ് ഇരുപതിനായിരം രൂപ വില മതിക്കുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നത്.
കൂള്‍ബാര്‍ ഉടമ കാഞ്ഞങ്ങാട്ടെ ചേരക്കാടത്ത് ഫൈസലിന്റെ മൊബൈല്‍ ഫോണാണ് കവര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച രാത്രി ഫൈസലിന്റെ കടയിലേക്ക് സാധനം വാങ്ങാനെന്നുപറഞ്ഞ് എത്തിയ ഒരു യുവാവ് ഫൈസലിന്റെ ശ്രദ്ധ തിരിച്ചശേഷം മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു.
കുറച്ചു സമയത്തിനു ശേഷമാണ് ഫോണ്‍ മോഷണംപോയ വിവരം ഫൈസല്‍ അറിയുന്നത്. തുടര്‍ന്ന് സി സി ടി വി ക്യാമറ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഫോണ്‍ കൈക്കലാക്കുന്ന ദൃശ്യം അതില്‍ പതിഞ്ഞതായി കണ്ടെത്തി.
ഫൈസലിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവായ യുവാവിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.