തെരുവത്ത് കിടപ്പുമുറിക്ക് തീയിട്ട സംഭവം; രണ്ടുപേര്‍ക്കെതിരെ കേസെടുത്തു
Jun 7, 2016, 05:30 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2016) തെരുവത്ത് കിടപ്പുമുറിക്ക് തീയിട്ട സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. തെരുവത്ത് സിറാമിക്സ് റോഡിലെ ടി എം റിയാസിന്റെ ഫാത്തിമ മന്‍സിലിന് തീയിട്ട സംഭവത്തിലാണ് മാസ്റ്റര്‍ റിയാസ്, സുല്‍ക്കര്‍ നൈനി എന്നിവര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ചൂട് അനുഭവപ്പെട്ട് റിയാസ് ഉണര്‍ന്നപ്പോഴാണ് തീ ആളിക്കത്തുന്നത് കണ്ടത്. 12 മണിവരെ റിയാസ് ടി വി പരിപാടി കണ്ടിരുന്നുവെന്നും, ഉറങ്ങാന്‍ പോകുംമുമ്പ് വീടിന് തൊട്ടടുത്ത റോഡിലൂടെ കാര്‍ വന്നുപോകുന്ന ശബ്ദം കേട്ടിരുന്നുവെന്നും റിയാസ് പൊലീസില്‍ പറഞ്ഞു.
കട്ടിലും അലമാരയും എയര്‍ കണ്ടീഷണറും കത്തിക്കരിഞ്ഞ നിലയിലാണ്. ജനലില്‍ കൂടി പെട്രോളൊഴിച്ച് തീവെച്ചതായാണ് സംശയിക്കുന്നത്.
Keywords: Kasaragod, Thalangara, House, Fire, Police, Case, Window, Car, Road.