കോണ്‍ഗ്രസ് നേതാവിനെതിരായ അക്രമം; സി.ഐ.ടി.യു നേതാവ് അടക്കമുള്ളവര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Aug 31, 2015, 09:22 IST
പൊയിനാച്ചി: (www.kasargodvartha.com 31/08/2015) ഹര്‍ത്താല്‍ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവിനെ ബൈക്ക് തടഞ്ഞ് അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച സംഭവത്തില്‍ സി.ഐ.ടി.യു. നേതാവടക്കം അഞ്ചോളം സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കോണ്‍ഗ്രസ് ബേഡകം മണ്ഡലം ജനറല്‍ സെക്രട്ടറിയും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ പ്രസിഡന്റുമായ മജീദ് കുറ്റിക്കോലിനെ (37) ആക്രമിച്ച സംഭവത്തില്‍ സി.ഐ.ടി.യു നേതാവ് പ്രശാന്ത് കരിച്ചേരി, ലോക്കല്‍ കമ്മിറ്റി അംഗം ജനാര്‍ദനന്‍, ദിവാകരന്‍ എയ്യള, ശരത്ത് കുട്ട്യാനം, എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ശരത്ത് എന്നിവര്‍ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.
ആശുപത്രിയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ ബൈക്കില്‍ പോവുകയായിരുന്ന മജീദിനെ പെര്‍ളടുക്കത്തിന് സമീപത്തെ മുണ്ടന്‍ ബസാറില്‍വെച്ച് ഒരുസംഘം സി.പി.എം. - സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തോളെല്ല് പൊട്ടിയ മജീദിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Related News:
ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ തോളെല്ല് പൊട്ടി
Keywords : Poinachi, Kasaragod, Kerala, Attack, Case, CITU Leader, Harthal, Case against CITU leader for assaulting Congress leader, UK