ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ തോളെല്ല് പൊട്ടി
Aug 29, 2015, 23:33 IST
കാസര്‍കോട്: (www.kasargodvartha.com 29/08/2015) ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമത്തില്‍ കോണ്‍ഗ്രസ് ബേഡകം മണ്ഡലം സെക്രട്ടറിയുടെ തോളെല്ല് പൊട്ടി. ബേഡകം കോര്ക്കളയിലെ അബ്ബാസിന്റെ മകന് മജീദാണ് (37) അക്രമത്തിനിരയായത്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ പെര്‍ളടുക്കയില്‍ വെച്ച് അബ്ബാസ് സഞ്ചരിച്ചിരുന്ന ബൈക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിരുന്നു. അല്പ സമയം കഴിഞ്ഞ് ഇവിടെ നിന്നും പോകാന്‍ അനുവദിച്ചെങ്കിലും കുറച്ചകലെ വെച്ച് മറ്റൊരു സംഘം വീണ്ടും ബൈക്ക് തടഞ്ഞു. 10 മിനിറ്റ് കഴിഞ്ഞ് പോകാമെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.
10 മിനിറ്റ് കഴിഞ്ഞ് പോകാനൊരുങ്ങിയപ്പോള്‍ പത്തോളം വരുന്ന സംഘം വടിയും, കരിങ്കല്ലുമെടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മജീദ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മജീദിനെ ആശുപത്രിയിലെത്തിച്ചത്.

Keywords : Kasaragod, Kerala, Harthal, Assault, Natives, LDF, Congress, Bike, Injured, Hospital, Majeed.