city-gold-ad-for-blogger

കാഞ്ഞങ്ങാട് നിത്യാനന്ദ വിദ്യാകേന്ദ്രത്തില്‍ അക്രമം; മുന്‍ സെക്രട്ടറിയടക്കം 20 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്; (www.kasargodvartha.com 16/07/2015) കാഞ്ഞങ്ങാട് നിത്യാനന്ദ വിദ്യാകേന്ദ്രത്തില്‍ അതിക്രമിച്ചുകയറി  ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വിദ്യാകേന്ദ്രത്തിലെ ജീവനക്കാരനായ ഗണേശനാണ് മര്‍ദ്ദനമേറ്റത്. ഇതുസംബന്ധിച്ച് വിദ്യാകേന്ദ്രം സെക്രട്ടറി എച്ച് ലക്ഷ്മണയുടെ പരാതിയില്‍ മുന്‍ സെക്രട്ടറി പ്രേമാനന്ദ്, മാധവന്‍, ദാസന്‍ തുടങ്ങി 20 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
       
കാഞ്ഞങ്ങാട് നിത്യാനന്ദ വിദ്യാകേന്ദ്രത്തില്‍ അക്രമം;  മുന്‍ സെക്രട്ടറിയടക്കം 20 പേര്‍ക്കെതിരെ കേസ്നിത്യാനന്ദ വിദ്യാകേന്ദ്രത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്നതിനിടെയാണ് അക്രമം നടന്നത്. നിത്യാനന്ദവിദ്യാകേന്ദ്രത്തിലെ ഓഫീസില്‍ അതിക്രമിച്ചുകയറിയ പ്രേമാനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടറി ലക്ഷ്മണയെ ഭീഷണിപ്പെടുത്തുകയും ഫയലുകള്‍ വലിച്ചെറിയുകയും ജീവനക്കാരന്‍ ഗണേശനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. കാഞ്ഞങ്ങാട് നിത്യാനന്ദ വിദ്യാകേന്ദ്രത്തിലും അനുബന്ധസ്ഥാപനങ്ങളിലും നടന്ന അഴിമതികള്‍ സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Related News:
നിത്യാനന്ദാ വിദ്യാകേന്ദ്രത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു; കേസില്‍ പ്രതിയായ 4 ഡയറക്ടര്‍മാരെ നീക്കി, പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

കാഞ്ഞങ്ങാട് നിത്യാനന്ദ കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കോലം കത്തിച്ചു

കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി: 6 പ്രമുഖര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി; നിത്യാനന്ദാ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാളിനെതിരെ ഫ്ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു

സ്വാമി നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റിലും വിദ്യാകേന്ദ്രത്തിലും നടക്കുന്ന ഞെട്ടിപ്പിക്കുന്ന തട്ടിപ്പും അഴിമതികളും പുറത്തു വന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Kanhangad, Assault, Attack, complaint, Kanhangad Nithyananda Vidyakendra, Case against 20 for assaulting Nithyananda Vidyakendra employee.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia