city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.05.2016) സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മറ്റു പ്രമുഖരും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി.

തൃക്കരിപ്പൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണന്‍ പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ യു പി സ്‌കൂള്‍ 72 നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴിന് തന്നെ വോട്ട് ചെയ്തു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം രാജഗോപാലന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ കയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 28 നമ്പര്‍ ബൂത്തിലും, എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ഭാസ്‌കരന്‍ വലിയപറമ്പ് പഞ്ചായത്തിലെ പടന്നക്കടപ്പുറം ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 136 നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു.

കാഞ്ഞങ്ങാട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്‍ കോളിയടുക്കം ഗവ. യു പി സ്‌കൂള്‍ 26 നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന്, നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളിലും എന്‍ ഡി എ സ്ഥാനാര്‍ത്ഥി കുണ്ടാര്‍ രവീശ തന്ത്രി കുണ്ടാര്‍ എ യു പി സ്‌കൂള്‍ 136 നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

പി കരുണാകരന്‍ എം പി, നീലേശ്വരം എന്‍ കെ ബി എം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍, ഡി സി സി വൈസ് പ്രസിഡണ്ട് പി കെ ഫൈസല്‍ എന്നിവര്‍ ഇടച്ചാക്കൈ എ യു പി സ്‌കൂളിലെ 127 നമ്പര്‍ ബൂത്തിലും, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി അബ്ദുല്ല, കെ എം സി സി നേതാവ് യഹ്‌യ തളങ്കര എന്നിവര്‍ നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളിലും വോട്ട് ചെയ്തു.

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്തു

Kerywords: Kasaragod, Election 2016, Trikaripur, UDF, LDF, BJP Candidates, Muslim League, Vote, School, Girl's School, N A Nellikkunnu, E Chandrashekaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia