കുഞ്ചത്തൂരില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
Aug 6, 2016, 11:01 IST
മഞ്ചേശ്വരം: (www.kasargodvartha.com 06/08/2016) കുഞ്ചത്തൂര്‍ മാടയില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബസ് ഡ്രൈവര്‍ നീലേശ്വരം സ്വദേശി സുരേഷിനെ മര്‍ദിച്ച സംഭവത്തില്‍ പാവൂര്‍ സൂപ്പി നഗറിലെ ബദ്‌റുദ്ദീന്‍ (22), അലി എന്ന അബ്ദുല്‍ അലി (21) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാസര്‍കോട്ട് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എല്‍ 15 9974 നമ്പര്‍ കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്‌റ്റോപ് ബസ് കുഞ്ചത്തൂര്‍ മാടയിലെത്തിയപ്പോള്‍ ഓട്ടോറിക്ഷയിലും മറ്റുമായി എത്തിയ സംഘം ബസിന് കുറുകെ ഓട്ടോ നിര്‍ത്തിയിടുകയും സുരേഷിനെ വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നുവെന്നുമാണ് കേസ്. കേസില്‍ മറ്റു രണ്ടു പേരെ കൂടി അറസ്റ്റു ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Related News:
Keywords: Kasaragod, Kerala, Manjeshwaram, arrest, Police, Bus, Bus-driver, Assault, Attack, complaint, case, Investigation, Youth, Auto-rickshaw,