കുഞ്ചത്തൂരില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ സംഘംചേര്‍ന്ന് ആക്രമിച്ചു
Aug 2, 2016, 10:12 IST
മഞ്ചേശ്വരം: (www.kasargodvartha.com 02/08/2016) കുഞ്ചത്തൂര്‍ മാടയില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ സംഘംചേര്‍ന്ന് ആക്രമിച്ചു. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. കാസര്‍കോട്ട് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എല്‍ 15 - 9974 നമ്പര്‍ കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്‌റ്റോപ് ബസാണ് ഓട്ടോഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിടുകയും ഡ്രൈവറെ വലിച്ചിറക്കി മര്‍ദിക്കുകയും ചെയ്തത്.
ബസ് ഡ്രൈവര്‍ നീലേശ്വരം സ്വദേശി സുരേഷിനാണ് (40) മര്‍ദനമേറ്റത്. സുരേഷിനെ സാരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസ് കുഞ്ചത്തൂര്‍ മാടയിലെത്തിയപ്പോള്‍ ഓട്ടോറിക്ഷയിലും മറ്റുമായി എത്തിയ സംഘം ബസിന് കുറുകെ ഓട്ടോ നിര്‍ത്തിയിടുകയും ബസിനകത്തേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ സുരേഷിനെ വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. അക്രമം തടയാന്‍ശ്രമിച്ച കണ്ടക്ടര്‍ മുകേഷിനെ കയ്യേറ്റംചെയ്യുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. ബഹളംകേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓട്ടോയില്‍തന്നെ സ്ഥലംവിടുകയാണ് ഉണ്ടായത്.
നേരത്തെ കെ എസ് ആര്‍ ടി സി ബസ് ഈ ഓട്ടോറിക്ഷയില്‍ ഉരസിയതുമായി ബന്ധപ്പെട്ട് ചില വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് ബസ് തടഞ്ഞുള്ള അക്രമമെന്ന് വ്യക്തമായിട്ടുണ്ട്. മുകേഷിന്റെ പരാതിപ്രകാരം ഓട്ടോ ഡ്രൈവര്‍ ഉള്‍പെടെ കണ്ടാലറിയാവുന്ന സംഘത്തിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
Keywords: KSRTC bus driver assaulted, Kasaragod, Kerala, KSRTC bus, Bus-driver, Assault, Attack, Injured.