city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് കണ്ടക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളോട് അമിത ചാര്‍ജ് വാങ്ങുന്നതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 30.06.2018) ബസ് കണ്ടക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളോട് അമിത ചാര്‍ജ് വാങ്ങുന്നതായി പരാതി. കാസര്‍കോട്-തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ് സ്‌ക്കുള്‍ കുട്ടികളോട് അമിത ചാര്‍ജ് വാങ്ങുന്നതായി പരാതി ഉയര്‍ന്നത്. ബന്തിയോട് നിന്നും കുക്കാര്‍ സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ കണക്കു പ്രകാരം ഒരു രൂപ നല്‍കിയാല്‍ മതിയെന്നിരിക്കെ, രണ്ടു രൂപ നല്‍കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെടുകയും, അത് നല്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ചില ദിവസങ്ങളില്‍ കുട്ടികളെ വഴിയില്‍ ഇറക്കി വിടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ബസ് കണ്ടക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളോട് അമിത ചാര്‍ജ് വാങ്ങുന്നതായി പരാതി

സാധാരണ ഫുള്‍ ചാര്‍ജ് നല്‍കി യാത്രചെയ്യുന്ന ആളുകള്‍ക്ക് ടിക്കറ്റ് നല്‍കുന്നില്ലെന്ന് മറ്റു യാത്രക്കാരും പറയുന്നു. ടിക്കറ്റ് ചോദിച്ചാല്‍ രൂക്ഷമായ ഒരു നോട്ടമാണ് മറുപടി. മാത്രമല്ല ബസ്സിലെ പിറകിലെ സീറ്റിനടിയില്‍ ടയറുകള്‍ വെക്കുന്നത് കൊണ്ട് യാത്രക്കാര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. അഥവാ ടിക്കറ്റ് നല്‍കുന്ന ബസ്സുകളില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നത് ബസ്സിന്റെ പേരോ നമ്പറോ,ടിക്കറ്റ് നമ്പറോ ഇല്ലാത്ത ഒരു കടലാസ് കഷ്ണം മാത്രമാണെന്ന് യാത്രക്കാര്‍ പറയുന്നു.

ഈ പ്രശ്‌നം ഉന്നയിച്ചു ആര്‍.ടി.ഒ.യ്ക്കും, പോലീസിലും പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥികളും, രക്ഷിതാക്കള്‍ അടക്കമുള്ള യാത്രക്കാരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bus, Bus Charge, Students, Complaint, Thalappady, Ticket, Bus conductors complain that students are being charged an extra charge.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia