city-gold-ad-for-blogger

കുഴല്‍കിണര്‍ നിര്‍മാണത്തിന് കൊണ്ടുവന്ന ലോറി മറിഞ്ഞ് രണ്ട് വീടുകളും ഗുളികന്‍തറയുടെ മതിലും തകര്‍ന്നു; കുടുങ്ങിയ ഡ്രൈവറെ കാബിന്‍ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി

പൊയിനാച്ചി: (www.kasargodvartha.com 02.03.2018) കുഴല്‍കിണര്‍ നിര്‍മാണത്തിന് കൊണ്ടുവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവീടുകളും ഗുളികന്‍ തറയുടെ മതിലും തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് ബാര ഞെക്ലി കോട്ടക്കുന്ന് റോഡിലെ പൂത്തകുണ്ടിലാണ് സംഭവം നടന്നത്. പൂത്തകുണ്ടില്‍ കുഴല്‍കിണര്‍ നിര്‍മാണത്തിനെത്തിയ മയിലാട്ടി പെട്രോള്‍ പമ്പിനടുത്ത് അയ്യപ്പ ബോര്‍വെല്‍ ഏജന്‍സിയുടെ ലോറിയാണ് മറിഞ്ഞത്. ഈ സമയം കുടുംബാംഗങ്ങള്‍ രണ്ടുവീടുകള്‍ക്കും പുറത്തായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കുഴല്‍കിണര്‍ നിര്‍മാണത്തിന് കൊണ്ടുവന്ന ലോറി മറിഞ്ഞ് രണ്ട് വീടുകളും ഗുളികന്‍തറയുടെ മതിലും തകര്‍ന്നു; കുടുങ്ങിയ ഡ്രൈവറെ കാബിന്‍ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി


ചെമ്മണ്‍പാതയിലെ ഇറക്കത്തില്‍ ലോറി പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടുങ്ങിയ റോഡായതിനാല്‍ തിരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ലോറി പിന്നോട്ടെടുക്കുകയായിരുന്നു. ലോറിക്കുമുകളിലുണ്ടായിരുന്ന ഏഴ് തൊഴിലാളികള്‍ താഴെയിറങ്ങി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയതിനാല്‍ ഇവരും അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. സ്ഥലത്തെ മൂകാംബികഗുളികന്‍ തറയുടെ മതിലില്‍ ഇടിച്ച ലോറി പിന്നീട് വി.അമ്പുവിന്റെ ഓടിട്ട വീടിനും പി.കെ.സരോജിനിയുടെ കോണ്‍ക്രീറ്റ് വീടിനും മേല്‍ പതിക്കുകയായിരുന്നു. ഈ വീടുകള്‍ അടുത്തടുത്താണ്.

കുഴല്‍കിണര്‍ യന്ത്രഭാഗങ്ങളും പൈപ്പുകളും അമ്പുവിന്റെ വീടിന് മുകളില്‍ മറിഞ്ഞ നിലയിലാണ്. ഈ വീടിന്റെ പിറകുവശത്തെ അടുക്കളയോട് ചേര്‍ന്ന ഭാഗത്താണ് ഏറെയും നാശനഷ്ടമുണ്ടായത്. സരോജിനിയുടെ വീടിന്റെ മുന്‍ഭാഗത്തെ വരാന്തയടക്കം ലോറിയിടിച്ച് തകര്‍ന്നു. ലോറി ഈ വീടിന്റെ മേല്‍ക്കൂരയുടെ സ്ലാബില്‍ ഇടിച്ച് തകരുകയായിരുന്നു. സരോജിനിയുടെ വീടിന്റെ വരാന്തയില്‍ നിന്നിരുന്ന മകള്‍ ഗംഗാവതിയും മക്കളായ ശ്രീഷ്മയും രാഹുലും അപകടത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ പുറത്തിറങ്ങിയിരുന്നു. ശബ്ദം കേട്ട് ഇവര്‍ തിരിഞ്ഞുനോക്കുമ്പോഴേക്കും ലോറി വരാന്തയിലേക്ക് പതിച്ചിരുന്നു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് കരൂര്‍ സ്വദേശി പ്രകാശിന് (28) കൈക്ക് പരിക്കേറ്റു. പ്രകാശിനെ നാട്ടുകാര്‍ ഓടിക്കൂടി കാബിന്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Poinachi, Kasaragod, Kerala, News, Lorry, Natives, House, Injured, Hospital, Bore well lorry falls down; Driver injured.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia