city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി ജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്നു: കെ പി സതീഷ്ചന്ദ്രന്‍

കുമ്പള: (www.kasargodvartha.com 23.04.2016) രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ബി ജെ പി ജനങ്ങില്‍ ഭയം നിറക്കുകയാണെന്ന് സി പി  എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ സംഘടിപ്പിച്ച യുവജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീഷ് ചന്ദ്രന്‍.

നൂറുകണക്കിന് പുസ്തകങ്ങളെഴുതിയ പ്രമുഖ എഴുത്തുകാരന്‍ എം എന്‍ കല്‍ബുര്‍ഗിയെ വെടിവച്ചു കൊന്നവര്‍ക്കെതിരെ പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്. രണ്ടുവര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ നേട്ടം അസഹിഷ്ണുതയും അരാജകത്വവുമാണ്. സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥി മുന്നേറ്റത്തിനും ഇത് കാരണമായിട്ടുണ്ട്.

ഡി വൈ എഫ്‌ ഐ നേതാവ് പി എ മുഹമ്മദ് റിയാസിനോട് ചാനല്‍ ചര്‍ച്ചയ്ക്കിടെ പാകിസ്ഥാനിലേക്ക് പോകാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് കേരളത്തിലും ഇത്തരം അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ്. ലോകം ആരാധിക്കുന്ന നടന്‍ ഷാരൂഖ്ഖാനോട് അഭിനയിക്കരുതെന്ന് പറയുന്നു. ടിപ്പു സുല്‍ത്താന്റെ വേഷത്തില്‍ അഭിനയിക്കരുതെന്ന് രാജനി കാന്തിന് മുന്നറിയിപ്പ് നല്‍കുന്നു.

ബി ജെ പിയില്‍ നിന്ന് ദേശീയത പഠിക്കേണ്ട ആവശ്യമില്ല. ഹിന്ദുവും മുസ്ലീമും ചോരപ്പുഴയൊഴുക്കി 200 വര്‍ഷം ഒന്നിച്ചുനിന്ന് പോരാടി നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. കുഞ്ഞാലി മരയ്ക്കാരുടെയും പഴശിരാജയുടെയും പിന്മുറക്കാരാണ് ഇന്ത്യക്കാര്‍. സ്വാതന്ത്ര്യസമരത്തില്‍ ബിജെപിയില്‍നിന്നുള്ള ഒരാളെപ്പോലും എടുത്തുപറയാനില്ല.

കയ്യൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാരായ കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ബിജെപിക്കാരില്‍നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ടെന്നും സതീഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ചേശ്വരത്ത് ഇത്തവണ 2006 ആവര്‍ത്തിക്കും. ഇതിന്റെ അങ്കലാപ്പിലാണ് യു ഡി എഫ്-ബി ജെ പി സ്ഥാനാര്‍ഥികള്‍. വോട്ടര്‍മാര്‍ കൈയൊഴിഞ്ഞവരാണ് ഇവരുടെ സ്ഥാനാര്‍ഥികളെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു.

ഡി വൈ എഫ് ഐ ജില്ലാപ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് അധ്യക്ഷതവഹിച്ചു. മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു, സി പി എം ജില്ലാസെക്രട്ടറിയറ്റ് അംഗം ഡോ. വി പി പി മുസ്തഫ, ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സി എ സുബൈര്‍ സ്വാഗതം പറഞ്ഞു.

ഷേഡിക്കാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ നടന്ന പുഷ്പാര്‍ചനയിലും പതാക ഉയര്‍ത്തല്‍ ചടങ്ങിലും വിട്ടല്‍റൈ അധ്യക്ഷനായി. സി പി എം ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, ഏരിയാസെക്രട്ടറി പി രഘുദേവന്‍, കെ ആര്‍ ജയാനന്ദ, കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. നസറുദീന്‍ മലങ്കര സ്വാഗതം പറഞ്ഞു.
ബി ജെ പി ജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്നു: കെ പി സതീഷ്ചന്ദ്രന്‍


Keywords: Kasaragod, Kumbala, BJP, CPM, Inauguration, Book, Martyr, DYFI, District Secretary.






Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia