ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; ഭാര്യ ഇപ്പോഴും അബോധാവസ്ഥയില്‍
Sep 12, 2017, 10:48 IST
കാസര്‍കോട്: (www.kasargodvartha.com 12/09/2017) കുമ്പള സീതാംഗോളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. സീതാംഗോളി കട്ടത്തടുക്ക കളത്തൂര്‍ രിഫാഇ നഗറിലെ സജിങ്കല ഹൗസില്‍ എല്‍ ടി ഖാദറിന്റെ മകന്‍ അമീര്‍ (34) മരണപ്പെടുകയും ഭാര്യ റംസീനക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് കുമ്പള പോലീസ് കേസെടുത്തത്.
അശ്രദ്ധയോടെ ബൈക്കോടിച്ച് അപകടം വരുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ബൈക്കോടിച്ചത് അമീറാണെങ്കിലും മരണം സംഭവിച്ച സാഹചര്യത്തില്‍ എത്രയും വേഗം കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനം. അതേസമയം മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ കഴിയുന്ന റംസീനയുടെ നില ഗുരുതരമായി തുടരുകയാണ്.ഇപ്പോഴും യുവതി അബോധാവസ്ഥയില്‍ തന്നെ കഴിയുകയാണ്.
ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 മണിയോടെ സീതാംഗോളിയിലാണ് അപകടമുണ്ടായത്. കമ്പാറിലെ ബന്ധുവീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം അമീറും ഭാര്യ റംസീനയും രണ്ടു കുട്ടികളും ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ സീതാംഗോളിയില്‍ പുത്തിഗെ കോഓപ്പറേറ്റീവ് ബാങ്കിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ അമീര്‍ തലയിടിച്ച് ദാരുണമായി സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. റംസാനയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.
Related News:
ദമ്പതികളും രണ്ടു കുട്ടികളും സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഭര്‍ത്താവ് മരണപ്പെട്ടു, ഭാര്യയുടെ നില അതീവഗുരുതരം
യുവാവിന്റെ മരണത്തിനിടയാക്കിയ ബൈക്ക് മറിഞ്ഞത് ഡിവൈഡറിലിടിച്ച്; നിസാരപരിക്കുകളോടെ രക്ഷപ്പെട്ട കുട്ടികള്‍ ഓടിച്ചെന്ന് അയല്‍വീട്ടില്‍ വിവരമറിയിച്ചു, ദമ്പതികള്‍ റോഡില്‍ ബോധമറ്റ് കിടന്നത് ഒരു മണിക്കൂറോളം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Kumbala, Seethangoli, Bike, Bike-Accident, Death, Police, Case, Bike accident; Police case registered