city-gold-ad-for-blogger
Aster MIMS 10/10/2023

ഒടുവില്‍ പാര്‍ട്ടി കണ്ണുതുറന്നു; സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അഹ് മദ് കുളങ്കരയുടെ കുടുംബത്തിന് ബൈത്തുറഹ് മ ഒരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 20.03.2019) ഒടുവില്‍ പാര്‍ട്ടി കണ്ണുതുറന്നു. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന മരിച്ച എരിയാല്‍ കുളങ്കര സ്വദേശിയും ചൗക്കി ബദര്‍ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസക്കാരനുമായ അഹ് മദ് കുളങ്കരയുടെ കുടുംബത്തിന് ബൈത്തുറഹ് മ പദ്ധതി പ്രകാരം വീട് നല്‍കും. ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് റോഡിലെ മൊഗറിലെ ഒരു വീടാണ് കുടുംബത്തിനായി അനുവദിക്കുക.

നാലു മാസത്തിനുള്ളില്‍ ആറു ബൈത്തുറഹ് മ വീട് നിര്‍മിച്ചുനല്‍കുന്നുണ്ട്. ഇതില്‍ ഒരു വീടാണ് അഹ് മദിന്റെ കുടുംബത്തിന് നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അതേസമയം അഹ് മദിന്റെ മകളുടെ വിവാഹം നാട്ടുകാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്താനും ആലോചനയുണ്ട്. പൂര്‍ണമായും വിവാഹത്തിനുള്ള എല്ലാ ചിലവുകളും വഹിക്കാനാണ് ആലോചന. നാട്ടുകാരുടെയും മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റികളുടെയും സഹായത്തോടെയാണ് ബൈത്തുറഹ് മ വീട് നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് വാടക വീട് ഒഴിയാന്‍ ഉടമ ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അഹ് മദ് ജീവനൊടുക്കിയത്. പിന്നാലെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിട്ടും ഇവരുടെ കുടുംബത്തെ പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ലെന്ന റിപോര്‍ട്ട് കാസര്‍കോട് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീട് നല്‍കാന്‍ മുസ്ലിം ലീഗ് രംഗത്ത് വന്നത്.

UPDATED

ഒടുവില്‍ പാര്‍ട്ടി കണ്ണുതുറന്നു; സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അഹ് മദ് കുളങ്കരയുടെ കുടുംബത്തിന് ബൈത്തുറഹ് മ ഒരുങ്ങുന്നു

Related News:
സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിട്ടും ഒരു ബൈത്തുറഹ് മയും തേടിയെത്തിയില്ല, ഒരു കാരുണ്യ പ്രവര്‍ത്തകനും വാതിലില്‍ മുട്ടിയുമില്ല; പ്രാരാബ്ധത്തിന്റെ പടുകുഴിയില്‍ വീണ് ജീവിതം വഴിമുട്ടിയ അഹ് മദിന് ഒടുവില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Baithu Rahma allowed for Ahmed Kulangara's family, Kasaragod, News, Muslim-league, Baithu Rahma, Jama-ath Committee.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL