City Gold
news portal
» » » » » » » » » » » സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിട്ടും ഒരു ബൈത്തുറഹ് മയും തേടിയെത്തിയില്ല, ഒരു കാരുണ്യ പ്രവര്‍ത്തകനും വാതിലില്‍ മുട്ടിയുമില്ല; പ്രാരാബ്ധത്തിന്റെ പടുകുഴിയില്‍ വീണ് ജീവിതം വഴിമുട്ടിയ അഹ് മദിന് ഒടുവില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു

കാസര്‍കോട്: (www.kasargodvartha.com 18.03.2019) സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിട്ടും ഒരു ബൈത്തുറഹ് മയും തേടിയെത്തിയില്ല. ഒരു കാരുണ്യ പ്രവര്‍ത്തകനും വാതിലില്‍ മുട്ടിയുമില്ല. പ്രാരാബ്ധത്തിന്റെ പടുകുഴിയില്‍ വീണ് ജീവിതം വഴിമുട്ടിയ അഹ് മദിന് ഒടുവില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. എരിയാല്‍ കുളങ്കര സ്വദേശിയും ചൗക്കി ബദര്‍ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസക്കാരനുമായ അഹ് മദ് കുളങ്കര (55)യെയാണ് ഞായറാഴ്ച വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവിത പ്രാരാബ്ധം മറ്റാരോടും അദ്ദേഹം തുറന്നുപറഞ്ഞിരുന്നില്ല. പാര്‍ട്ടിയാണെങ്കില്‍ അത് കാണാനും അറിഞ്ഞ് സഹായിക്കാനും ഉണ്ടായിരുന്നില്ല. വാടക നല്‍കാത്തതിനാല്‍ ഉടമസ്ഥന്‍ വീടൊഴിയണമെന്ന് പറഞ്ഞതോടെ മറ്റു മാര്‍ഗമൊന്നും അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടാകാത്തതു കൊണ്ടാണ് മരണത്തില്‍ അദ്ദേഹം അഭയം പ്രാപിച്ചതെന്നാണ് കരുതുന്നത്. വാടക വീട് ഒഴിഞ്ഞുകൊടുക്കാന്‍ സാധനങ്ങള്‍ മാറ്റാനായി  ഭാര്യയ്ക്കൊപ്പം എത്തിയപ്പോഴാണ് ഇതേ വീട്ടില്‍ അഹ് മദ് ജീവനൊടുക്കിയത്.

രണ്ടാഴ്ച മുമ്പ് ബൈക്ക് അപകടത്തില്‍പെട്ട് കാലിന് പരിക്കേറ്റ അഹ് മദും കുടുംബവും മകള്‍ റൈഹാനയുടെ ഉദുമയിലെ വീട്ടിലായിരുന്നു താമസം. ഏപ്രില്‍ ഏഴിന് അഹ് മദിന്റെ മറ്റൊരു മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഈ സമയത്തു തന്നെ വാടക വീടും ഒഴിയേണ്ടി വന്നതോടെ പൂര്‍ണമായും തളര്‍ന്ന അദ്ദേഹത്തിന് താങ്ങായി നില്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് മറ്റു വഴിയില്ലാതെ മരണം തിരഞ്ഞെടുക്കേണ്ടി വന്നുവെന്നാണ് പോലീസും അടുത്ത ബന്ധുക്കളും നല്‍കുന്ന സൂചന.

അഹ് മദിന്റെ മരണത്തോടെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന വലിയ ചോദ്യചിഹ്നമാണ് ഭാര്യയുടെയും മക്കളുടെയും മുന്നിലുള്ളത്. ഇനിയെങ്കിലും സ്വന്തം പാര്‍ട്ടിക്കാരെങ്കിലും ഇവരുടെ കുടുംബത്തിന്റെ കണ്ണീര് കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടില്ലാത്ത തനിക്ക് ബൈത്തുറഹ് മ പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കണമെന്ന് പലരോടും അഹ് മദ് പറഞ്ഞിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അവരെല്ലാം പറഞ്ഞത് അല്‍പ സമയം കാത്തിരിക്കണമെന്നായിരുന്നു. പക്ഷേ കിടപ്പാടം പോലുമില്ലാതെ എവിടേക്ക് പോകാനെന്ന ചിന്ത അലട്ടിയതു കൊണ്ടാവാം അദ്ദേഹത്തിന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം.

WATCH VIDEO

Also Read:
വാടക വീട് ഒഴിഞ്ഞുകൊടുക്കാന്‍ ഭാര്യയ്‌ക്കൊപ്പം സാധനങ്ങള്‍ മാറ്റാനായെത്തിയ ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Muslim-league, Death, Hanged, Eriyal, Ahmed No more
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date