റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു
Apr 23, 2016, 13:30 IST
തളങ്കര:(www.kasargodvartha.com 23.04.2016) തളങ്കരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. പള്ളിക്കാലിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 14 ജെ 5159 നമ്പര്‍ ആപ്പെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. പള്ളിക്കാലിലെ സയ്യിദ് ശിഹാബുദ്ദീന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
തളങ്കരയില്‍ സി ഐ, എം പി ആസാദിന്റെ നേതൃത്വത്തില്‍ നടത്തിയ മണല്‍ വേട്ടയ്ക്ക് പിന്നില്‍ താനാണെന്ന സംശയം കാരണം ആരെങ്കിലും റിക്ഷയ്ക്ക് തീയിട്ടതാകാമെന്നും ഓട്ടോയ്ക്ക് സമീപത്തെ ഒരു വാഴയും ടെലിവിഷന്‍ കേബിളും കത്തിനശിച്ചതായും ശിഹാബുദ്ദീന്റെ പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Thalangara, Auto-Rickshaw, Police,Fire, CI, TV, Road.