city-gold-ad-for-blogger

19കാരിയെ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു; ഉപ്പളയില്‍ വന്‍ സംഘര്‍ഷാവസ്ഥ

ഉപ്പള: (www.kasargodvartha.com 13/05/2019) പത്തൊമ്പതുകാരിയെ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉപ്പളയില്‍ വന്‍ സംഘര്‍ഷാവസ്ഥ. തിങ്കളാഴ്ച്ച രാത്രി 7:40 മണിയോടെ പെര്‍മുദയിലെ ഒരു വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന 19കാരിയെയാണ് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ സംഭവം കണ്ടതോടെ കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോവുകയും ഏതാനും വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തു. പിന്നീട് കാര്‍ ഉപ്പള ഐല മൈതാനിക്ക് സമീപത്തേക്ക് എത്തിയപ്പോഴാണ് കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തത്.

കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും സംഘടിക്കുകയും ചെയ്തു. കൂടി നിന്നവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശിയെങ്കിലും ആള്‍ക്കാര്‍ ഇതുവരെ പിരിഞ്ഞുപോയിട്ടില്ല. സ്ഥലത്തേക്ക് കൂടുതല്‍ പോലീസ് എത്തിയിട്ടുണ്ട്. പ്രശ്‌നം വഷളാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പോലീസ് സ്വീകരിച്ചുവരികയാണ്. അതേസമയം യുവതിക്കൊപ്പം ഒരു കുട്ടിയുമുണ്ടായതായി സൂചനയുണ്ട്. പെണ്‍കുട്ടിയെ കല്യാണം കഴിക്കാനായി രണ്ട് യുവാക്കള്‍ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

19കാരിയെ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു; ഉപ്പളയില്‍ വന്‍ സംഘര്‍ഷാവസ്ഥ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Uppala, Clash, News, Girl, Kidnap-Attempt, Attempt to Kidnap Girl; Clash in Uppala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia