city-gold-ad-for-blogger

തരുന്ന പണത്തിന് വീടും സ്ഥലവും വിറ്റ് പോകണമെന്നാവശ്യപ്പെട്ട് അയല്‍വാസികള്‍ വികലാംഗന്റെ കാലുകള്‍ വെട്ടി

ചട്ടഞ്ചാല്‍: (www.kasargodvartha.com 22.06.2016) തരുന്ന പണത്തിന് വീടും സ്ഥലവും വിറ്റ് പോകണമെന്നാവശ്യപ്പെട്ട് അയല്‍വാസികള്‍ വികലാംഗന്റെ കാലുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ ചട്ടഞ്ചാല്‍ തെക്കില്‍ പള്ളത്തുങ്കാലിലെ ഫാത്വിമ മന്‍സിലില്‍ മൊയ്തീന്‍ ബാവയെ(70) ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 8.30 മണിയോടെ രണ്ട് ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘമാണ് തന്നെ അക്രമിച്ചതെന്നും സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നും ആശുപത്രിയില്‍ കഴിയുന്ന മൊയ്തീന്‍ ബാവ പറയുന്നു.

പരിചയക്കാരനായ അഷറഫ് എന്ന ആരിഫിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് മൊയ്തീന്‍ ബാവ പറയുന്നത്. വര്‍ഷങ്ങളായി അയല്‍വാസിയും ബന്ധുക്കളും മൊയ്തീന്‍ ബാവയെ ഇപ്പോഴുള്ള താമസ സ്ഥലത്ത് നിന്നും നിരന്തരം അക്രമിച്ച് വീടൊഴിഞ്ഞ് പോകാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. നേരത്തെ മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും മറ്റും പരാതി നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊയ്തീന്‍ ബാവയുടെ വലതു കൈ മംഗളൂരുവില്‍ ജോലിക്കിടെ തോട്ട പൊട്ടി തകര്‍ന്നിരുന്നു. ഇതിന് ശേഷം 1983ല്‍ ലഭിച്ച മൂന്ന് ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകയില്‍ നിന്നും വാങ്ങിയ 20 സെന്റ് സ്ഥലത്താണ് അയല്‍വാസി കൈയ്യേറ്റം നടത്തി വഴിയടച്ച് മതില്‍ നിര്‍മ്മിച്ച് കയ്യേറ്റം നടത്തിയെന്നാണ് ഇപ്പോള്‍ വെട്ടേറ്റ മൊയ്തീന്‍ ബാവ പറയുന്നത്.

തരുന്ന പണത്തിന് വീടും സ്ഥലവും വിറ്റ് പോകണമെന്നാവശ്യപ്പെട്ട് അയല്‍വാസികള്‍ വികലാംഗന്റെ കാലുകള്‍ വെട്ടി

Related News:
അയല്‍വാസിയുടെ അക്രമത്തില്‍ പൊറുതിമുട്ടി മൊയ്തീന്‍ ബാവയും കുടുംബവും

Keywords: Kasaragod, Chattanchal, Chengala, Wednesday, Moideen Bhava, Hospital, Complaint, Neighbours, Mangalore, Jeep, Arif.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia