city-gold-ad-for-blogger

അയല്‍വാസിയുടെ അക്രമത്തില്‍ പൊറുതിമുട്ടി മൊയ്തീന്‍ ബാവയും കുടുംബവും


കാസര്‍കോട്: (www.kasargodvartha.com 01/07/2015) അയല്‍വാസിയുടെ അക്രമത്തില്‍ പൊറുതിമുട്ടി വികലാംഗനായ മൊയ്തീന്‍ ബാവയും അദ്ദേഹത്തിന്റെ പത്ത് പേരടങ്ങുന്ന കുടുംബവും. ചട്ടഞ്ചാല്‍ തെക്കില്‍ പള്ളത്തുങ്കാലിലെ ഫാത്വിമ മന്‍സിലില്‍ മൊയ്തീന്‍ ബാവയുടെ അയല്‍വാസിയും ബന്ധുക്കളുമാണ് അവരെ നിരന്തരം അക്രമിക്കുകയും വീടൊഴിഞ്ഞ് പോകാന്‍ ഭീഷണിപ്പെടുത്തുയും ചെയ്യുന്നത്.

ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്കുള്‍പെടെ പരാതി നല്‍കിയിട്ടും ഇതുവരെ നീതിലഭിച്ചില്ലെന്ന് മൊയ്തീന്‍ ബാവ കാസര്‍കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയല്‍വാസിയുടെ അക്രമത്തില്‍ നിന്നും സംരക്ഷണം ലഭിച്ചില്ലെങ്കില്‍ കലക്ടറേറ്റ് പരിസരത്ത് സമരം നടത്തുമെന്നാണ് മൊയ്തീന്‍ ബാവ പറയുന്നത്.

വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊയ്തീന്‍ ബാവയുടെ വലതു കൈ മംഗളൂവില്‍ ജോലിക്കിടെ തോട്ട പൊട്ടി തകര്‍ന്നിരുന്നു. ഇതിന് ശേഷം 1983ല്‍ ലഭിച്ച മൂന്ന് ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകയില്‍ നിന്നും വാങ്ങിയ 20 സെന്റ് സ്ഥലത്ത് അയല്‍വാസി കൈയ്യേറ്റം നടത്തി വഴിയടച്ച് മതില്‍ നിര്‍മിക്കുകയും ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ തന്നെയും ഭാര്യയെയും അയല്‍വാസിയും ബന്ധുക്കളും അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
അയല്‍വാസിയുടെ അക്രമത്തില്‍ പൊറുതിമുട്ടി മൊയ്തീന്‍ ബാവയും കുടുംബവും


Keywords :  Family, Assault, Press meet, Kasaragod, Chattanchal, Complaint,  Moideen  Bava,  Advertisement  Armana Fathima Hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia