city-gold-ad-for-blogger

മര്‍ദനത്തിനിരയായ ഏഴുമാസം പ്രായമായ കുഞ്ഞിന് കടുത്ത പനി; വിദഗ്ധ ചികിത്സക്ക് ഡോക്ടറുടെ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 04.06.2017) പോലീസുകാരന്റെ മര്‍ദനത്തിനിരയായ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനി. കുഡ്‌ലു ശിവശക്തി നഗര്‍ സ്വദേശി അജേഷ് - ഹര്‍ഷ ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള മകന്‍ അധുഷിനാണ് കടുത്ത പനി ബാധിച്ചിരിക്കുന്നത്. അജേഷിനും ഹര്‍ഷക്കും പോലീസുകാരന്റെ അക്രമത്തില്‍ പരിക്കേറ്റിരുന്നു.

ദമ്പതികളും കുഞ്ഞും ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹര്‍ഷയുടെ ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണ്. മൂക്കില്‍ നിന്നും രക്തം വരികയാണെന്നും ശാരീരികാസ്വസ്ഥത വര്‍ധിച്ചിരിക്കുകയാണെന്നും ഹര്‍ഷ പറയുന്നു. ഹര്‍ഷയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മര്‍ദനത്തിനിരയായ ഏഴുമാസം പ്രായമായ കുഞ്ഞിന് കടുത്ത പനി; വിദഗ്ധ ചികിത്സക്ക് ഡോക്ടറുടെ നിര്‍ദേശം

വീട്ടുടമസ്ഥനും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ പ്രദീപ് ചവറ അജേഷിനെയും ഹര്‍ഷയെയും വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും കുഞ്ഞിനെ മര്‍ദിക്കുകയും ചെയ്തുവെന്നതിന് പോലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം പ്രദീപ് ചവറയെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നതിന് അജേഷിനും ദമ്പതികള്‍ക്കുമെതിരെയും കേസുണ്ട്.

അക്രമത്തില്‍ പരിക്കേറ്റ ദമ്പതികളെയും കുഞ്ഞിനെയും പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീടാണ് ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദീപും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദീപ് ചവറയും അജേഷും ചേര്‍ന്ന് മുമ്പ് കോഴിവ്യാപാരം നടത്തിയിരുന്നതിന്റെ ലാഭവിഹിതവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് അക്രമമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
പോലീസുകാരനോടൊപ്പം കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു; വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പിടിച്ചുവെച്ചതായും പരാതി

യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതായും ഭര്‍ത്താവിന്റെ പണവും വീടിന്റെ ആധാരവും പിടിച്ചുവെച്ചതായും പരാതി; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ മര്‍ദിക്കുകയും, ഭാര്യയെ കൈക്ക് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

താമസസ്ഥലത്തേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കി, ജീവന് കടുത്ത ഭീഷണി; പോലീസുകാരനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബത്തിന്റെ വാര്‍ത്താസമ്മേളനം


Keywords:  Kerala, kasaragod, Assault, hospital, Police, news, Baby, kudlu, Injured, case, Treatment, Assault: child advised for better treatment.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia