city-gold-ad-for-blogger

താമസസ്ഥലത്തേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കി, ജീവന് കടുത്ത ഭീഷണി; പോലീസുകാരനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബത്തിന്റെ വാര്‍ത്താസമ്മേളനം

കാസര്‍കോട്: (www.kasargodvartha.com 09/05/2017) താമസസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും മുടക്കിയും ജീവന് ഭീഷണിയുയര്‍ത്തിയും പോലീസുകാരന്‍ ഒരു കുടുംബത്തെ നിരന്തരം പീഡിപ്പിക്കുന്നതായി പരാതി. വിദ്യാനഗറിലെ അജീഷും ഭാര്യ ഹര്‍ഷയും രണ്ട് പിഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തെയാണ് പോലീസ് നിരന്തരം വേട്ടയാടുന്നത്.

ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചൊവ്വാഴ്ച കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ഷ പൊട്ടിക്കരഞ്ഞു. അജീഷും ഹര്‍ഷയും ആറുവയസുള്ള മകള്‍ ജിഷ്ണയും ഏഴുമാസം പ്രായമുള്ള മകന്‍ അരുഷും രണ്ടര വര്‍ഷത്തോളമായി വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്കുമാര്‍ ചവറയുടെ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചുവരികയാണ്.

താമസസ്ഥലത്തേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കി, ജീവന് കടുത്ത ഭീഷണി; പോലീസുകാരനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബത്തിന്റെ വാര്‍ത്താസമ്മേളനം

അജീഷ് മുമ്പ് പ്രദീപിന്റെ കോഴി വണ്ടിയുടെ ഡ്രൈവറും ബിസിനസ് പാര്‍ട്ട്ണറുമായിരുന്നു. ഈ ബിസിനസില്‍ പോലീസുകാരന് കുറെ ലാഭം കിട്ടിയെങ്കിലും അജീഷിന് ജോലി ചെയ്തതിന്റെ ശമ്പളമോ പാര്‍ട്ട്ണര്‍ഷിപ്പിനുള്ള വിഹിതമോ കിട്ടിയില്ല. അജീഷ് പണം ചോദിച്ചപ്പോഴൊക്കെ പോലീസുകാരന്‍ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ഹര്‍ഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഹര്‍ഷയുടെ മാനസികാസ്വാസ്ഥ്യമുള്ള പിതാവിന്റെ പേരില്‍ ചേനക്കോടിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ പ്രമാണം പ്രദീപ് കൈവശപ്പെടുത്തുകയും ചെയ്തു. ഹര്‍ഷ രണ്ടാമത്തെ പ്രസവത്തിന് വീട്ടില്‍ പോയപ്പോള്‍ കൃത്രിമരേഖകളുണ്ടാക്കി ഹര്‍ഷയുടെ പിതാവിനെക്കൊണ്ട് ഉളിയത്തടുക്കയില്‍ കാറിനകത്തുവെച്ച് പല പേപ്പറുകളിലും ചുണ്ടൊപ്പ് ഇടുവിപ്പിച്ചിരുന്നു.

ഭര്‍ത്താവ് ജോലി ചെയ്തതിന്റെ പണവും സ്ഥലത്തിന്റെ പ്രമാണവും ആവശ്യപ്പെട്ടപ്പോള്‍ അതൊന്നും നല്‍കില്ലെന്നും ഒരു മന്ത്രിയും എസ്പിയും വിചാരിച്ചാല്‍ പോലും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ധൈര്യമുണ്ടെങ്കില്‍ വാങ്ങിച്ചുനോക്കെന്നും പറഞ്ഞ് പ്രദീപ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിതുമ്പിക്കൊണ്ട് ഹര്‍ഷ പറഞ്ഞു.

ഇതിനെതിരെ കുടുംബം എസ് എസ് ബിയില്‍ പരാതി നല്‍കി. ഇതോടെ പ്രദീപ് അജീഷിനെ ഫോണില്‍ വിളിക്കുകയും വീട് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പണവും പ്രമാണവും നല്‍കിയാല്‍ വീട് ഒഴിഞ്ഞുതരാമെന്നായിരുന്നു അജീഷിന്റെ മറുപടി. ഒരുമണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞുനല്‍കിയില്ലെങ്കില്‍ വിവരമറിയുമെന്ന് പ്രദീപ് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് വിദ്യാനഗര്‍ സ്‌റ്റേഷനില്‍ നിന്നും ഒരു പോലീസുദ്യോഗസ്ഥന്‍ അജീഷിനെ അന്വേഷിച്ചെത്തി. ഹര്‍ഷ കാര്യം തിരക്കിയപ്പോള്‍ ഈ പോലീസുദ്യോഗസ്ഥന്‍ അസഭ്യം പറയുകയായിരുന്നു. ഇതിനുശേഷം കൂടുതല്‍ പോലീസുകാരെത്തി അജീഷും കുടുംബവും താമസിക്കുന്ന മുറിയില്‍ റെയ്ഡ് നടത്തി. ഇതിനെതിരെ ഹര്‍ഷ എസ്പിക്കും ഡിജിപിക്കും മനുഷ്യാവകാശകമ്മീഷും പരാതി നല്‍കി.

ഇതിനുശേഷം വിദ്യാനഗര്‍ സ്‌റ്റേഷനിലേക്ക് അജീഷിനെയും ഭാര്യയെയും വിളിപ്പിച്ചുവെങ്കിലും പ്രദീപിന് അനുകൂലമായ നിലപാടാണ് പിന്നെയും പോലീസ് സ്വീകരിച്ചത്. ഹര്‍ഷയുടെ പിതാവിനെക്കൊണ്ട് സ്‌റ്റേഷനില്‍വെച്ച് ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. അജീഷിന്റെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും വിഛേദിച്ചിട്ടുണ്ട്.

രാത്രികാലങ്ങളില്‍ അജീഷും കുടുംബവും കഴിയുന്ന മുറിയുടെ വാതില്‍ ആരോക്കെയോ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നു. ഇതുമൂലം കുട്ടികള്‍ പേടിച്ചുവിറക്കുകയാണ്. തങ്ങളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും പ്രദീപിന്റെ ഉപദ്രവങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നതിനാല്‍ നീതി തേടി തങ്ങള്‍ ഇനി എങ്ങോട്ടുപോകുമെന്നുമാണ് കണ്ണീരോടെ ഹര്‍ഷ ചോദിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അജീഷും കുട്ടികളും ഹര്‍ഷക്കൊപ്പമുണ്ടായിരുന്നു.

Related News:
പോലീസുകാരനോടൊപ്പം കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു; വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പിടിച്ചുവെച്ചതായും പരാതി

യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതായും ഭര്‍ത്താവിന്റെ പണവും വീടിന്റെ ആധാരവും പിടിച്ചുവെച്ചതായും പരാതി; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ മര്‍ദിക്കുകയും, ഭാര്യയെ കൈക്ക് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Water, Electricity, Police, Family, Press Meet, Complaint, Police Station, Water and electricity denied; Complaint against CPO.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia