ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് എഷ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡ്
Jul 26, 2014, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2014) പ്രമുഖ വ്യവസായിയും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് എഷ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡ്. ആഗസ്റ്റ് രണ്ടിന് നേപ്പാളിലെ കാഠ്മണഠു സോള്‍ട്ടി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നേപ്പാള്‍ പ്രധാനമന്ത്രി സുഷീല്‍ കൊയിറാളയില്‍ നിന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. സാമൂഹ്യ സേവന രംഗത്ത് ഇബ്രാഹിം ഹാജി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
നിര്‍ധനരെയും അശരണരെയും കണ്ടെത്തി സഹായം നല്‍കുന്നതിലും ടിബി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ക്ഷയ രോഗികള്‍ക്കുള്ള സാന്ത്വനസ്പര്‍ശം പദ്ധതി ഏറ്റെടുക്കുന്നതിലും ഇബ്രാഹിം ഹാജി കാട്ടിയ താല്‍പര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. വര്‍ഷംതോറും നടത്തിവരുന്ന സാന്ത്വനസ്പര്‍ശം പദ്ധതിയുടെ ഭാഗമായുള്ള പോഷാകാഹാര വിതരണം തന്റെ ആയുഷ് കാലം മുഴുവന്‍ നിറവേറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
നേരത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നെഹ്‌റു അവാര്‍ഡിനും ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അര്‍ഹനായിരുന്നു.
Related News:
100 ക്ഷയരോഗികള്‍ക്ക് ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ സ്‌പോണ്‍സര്‍ ഷിപ്പില്‍ സാന്ത്വനസ്പര്‍ശം
Keywords : Kasaragod, Kalanad, Award, Kerala, Qatar Ibrahim Haji Kalanad, Asian International Award.