city-gold-ad-for-blogger

100 ക്ഷയരോഗികള്‍ക്ക് ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ സ്‌പോണ്‍സര്‍ ഷിപ്പില്‍ സാന്ത്വനസ്പര്‍ശം

കാസര്‍കോട്: (www.kasargodvartha.com 11.07.2014) ജില്ലയിലെ 100 ക്ഷയ രോഗികള്‍ക്ക് വ്യവസായ പ്രമുഖന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് സ്‌പോണ്‍സര്‍ ചെയ്ത പോഷകാഹാര വിതരണ (സാന്ത്വനസ്പര്‍ശം) പദ്ധതിക്ക് തുടക്കമായി. ക്ഷയരോഗത്തിന് മരുന്നു കഴിക്കുന്ന രോഗികള്‍ക്കാണ് ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റേയും ഹെല്‍ത്ത് ലൈനിന്റേയും സഹകരണത്തോടെ പോഷകാഹാരം വിതരണ പരിപാടി നടപ്പാക്കിയത്.

വര്‍ഷം തോറും 100 ക്ഷയരോഗികള്‍ക്ക് ഭക്ഷണക്കിറ്റ് നല്‍കുന്നതാണ് പദ്ധതി. തന്റെ ആയുഷ്‌ക്കാലം മുഴുവന്‍ ഈ പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ഖത്തര്‍ ഇബ്രാഹിം ഹാജി ചടങ്ങില്‍ പ്രഖ്യാപിച്ചു. കിറ്റിന് അര്‍ഹരായ രോഗികളുടെ പട്ടിക ജില്ലാ ടി.ബി ഓഫീസര്‍ ഡോ.രവി പ്രസാദിന് ഖത്തര്‍ ഇബ്രാഹിം ഹാജി കൈമാറി.

പി.വി രാജേന്ദ്രന്‍, എ.ബി കുട്ടിയാനം, എസ്.വി അശോക് കുമാര്‍, പ്രേമലത വലിയവീട്, സുരേന്ദ്രന്‍ ബേക്കല്‍, ശൈലേന്ദ്രന്‍ കീഴൂര്‍, എ.കെ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു.

100 ക്ഷയരോഗികള്‍ക്ക് ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ സ്‌പോണ്‍സര്‍ ഷിപ്പില്‍ സാന്ത്വനസ്പര്‍ശം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Chalanam, Qater Ibrahim Haji, Donates, Ration Kit, TB Centre.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia