കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ: അധ്യാപകനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു
Mar 10, 2015, 11:23 IST
ഉദുമ: (www.kasargodvartha.com 10/03/2015) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് അധ്യാപകനെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനും കലോത്സവത്തിനുള്ള ടീമിന്റെ മാനേജറുമായിരുന്ന സി.പി. അഭിരാമിനെയാണ് ബേക്കല്‍ എസ്. ഐ. നാരായണന്റെ നേതൃത്വത്തില്‍ പോലീസ് തിങ്കളാഴ്ച ഉച്ചയോടെ ചെമ്മനാട് സ്‌കൂളിൽ പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ സ്കൂൾ പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തത്.
ഹൈക്കോടതിയില്‍ അധ്യാപകന്‍ നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതിയില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് അധ്യാപകനെ പിന്നീട് അറസ്റ്റു ചെയ്യാതെ വിട്ടയക്കുകയായിരുന്നു. ബുധനാഴ്ചയാണ് അധ്യാപകന്റെ മുന്‍കൂര്‍ ജ്യാമാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. വ്യാജ രേഖയുണ്ടാക്കിയത് അധ്യാപകനാണെന്നാണ് ആരോപണം.
ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, കലോത്സവ സംഘനൃത്തത്തില്‍ മത്സരിക്കാന്‍ ലോകായുക്തയില്‍ അപ്പീല്‍ നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഉദുമ വള്ളിവയലിലെ പ്രഭാകരന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതു കൂടാതെ ദേശഭക്തിഗാനം, ചവിട്ടുനാടകം എന്നീ മത്സര ഇനങ്ങളിലും വ്യാജ രേഖ ഹാജരാക്കി ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചാണ് അപ്പീൽ നേടി ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം മത്സരിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണവും തുടരുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കലോത്സവത്തില്‍ വ്യാജ രേഖ: മൂന്നാം പ്രതി പ്രഭാകരന്‍ മുന്‍കൂര്‍ ജാമ്യമില്ല
കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ: ഉദുമ സ്കൂളിലേക്കു യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും
കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നില്‍ രക്ഷിതാക്കളെന്ന് വെളിപ്പെടുത്തല്‍
വ്യാജ അപ്പീല്‍ ഹാജരാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചു; ഉദുമ സ്‌കൂളിനെതിരെ അന്വേഷണം
Keywords: Kasaragod, Kerala, custody, Police, Uduma, school, Fake Appeal, Photoshop, Uduma Govt. Higher Secondary School, Kozhikode, State School Kalolsavam, Photoshop, Fake document, School, Court, Prabhakaran, Fake document case: No anticipatory bail for accused, Appeal case: teacher in police custody.
Advertisement: