city-gold-ad-for-blogger

കലോത്സവത്തില്‍ വ്യാജ രേഖ: മൂന്നാം പ്രതി പ്രഭാകരന് മുന്‍കൂര്‍ ജാമ്യമില്ല

കാസര്‍കോട്: (www.kasargodvartha.com 25/02/2015) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ രേഖയുണ്ടായി വിദ്യാര്‍ത്ഥികളെ മത്സരിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഉദുമ വള്ളിവയലിലെ പ്രഭാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജി എം.ജെ ശക്തിധരന്‍ തള്ളി. ഏറെ സാമൂഹ്യ പ്രാധാന്യമുള്ള കേസാണിതെന്നും പ്രതികള്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ബുധനാഴ്ച ഉച്ചയ്ക്ക് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

കലോത്സവത്തില്‍ വ്യാജ രേഖ: മൂന്നാം പ്രതി പ്രഭാകരന് മുന്‍കൂര്‍ ജാമ്യമില്ലകോടതി പ്രഭാകരനോട് കീഴ്‌കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചു. ചെറുവത്തൂര്‍ കാടങ്കോട്ട് നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാതെ കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തില്‍ വ്യാജരേഖ ഹാജരാക്കി മത്സരത്തില്‍ പങ്കെടുത്തുവെന്നാണ് കേസ്. സംഭവത്തില്‍ ബേക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാം പ്രതിയാണ് പ്രഭാകരന്‍.

ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമാണ് സംഘനൃത്ത ടീമിനായി വ്യാജരേഖ ഹാജരാക്കി സംസ്ഥാന കലോത്സവത്തില്‍ മത്സരിച്ചത്. പ്രഭാകരന്റെ മകളും സംഘ നൃത്തത്തില്‍ മത്സരിച്ചിരുന്നു. ലോകായുക്തയെ വ്യാജരേഖ ഹാജരാക്കി തെറ്റിദ്ധരിപ്പിച്ചാണ് ഈ സംഘം മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.

കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, കലോത്സവ ടീമിന്റെ മാനേജറും അധ്യാപകനുമായ സി.പി അഭിരാം എന്നിവരും പ്രതികളാണ്. ലോകായുക്തയില്‍ അപ്പീല്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായ സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, പി കെ രാഘവന്‍ എന്നിവരോട് ലോകായുക്ത വിശദീകരണം തേടിയിട്ടുണ്ട്. വ്യാജരേഖ സമര്‍പ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ലോകായുക്തയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് അന്വേഷണം നടത്താനും ഉത്തരവായിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Kalolsavam, Fake document, School, Court, Prabhakaran, Fake document case: No anticipatory bail for accused.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia