city-gold-ad-for-blogger

കോവളത്ത് വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ചെറുവത്തൂര്‍ സ്വദേശിക്കെതിരെ പരാതിയുമായി മറ്റൊരു യുവതി

കോവളം: (www.kasargodvartha.com 22/01/2016) വിദേശ വനിതയെ അര്‍ധരാത്രി മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ കാസര്‍കോട് ചെറുവത്തൂരിലെ നിസാറിനെ (27)തിരെ മറ്റൊരു പീഡനശ്രമ പരാതി. നിസാര്‍ പിടിയിലായ ഹോട്ടലിന് സമീപത്തെ മറ്റൊരു ഹോട്ടലിലെ താമസക്കാരിയായ വിദേശ വനിതയാണ് നിസാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ മുറിയില്‍ വ്യാഴാഴ്ച അര്‍ധരാത്രി 12.30ന് വന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും, താന്‍ ബലപ്രയോഗത്തിലൂടെ കീഴടക്കി ബഹളം വെച്ചതോടെ നിസാര്‍ ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്.

ശുചിമുറിയുടെ ഫ്ലഷിന്റെ തകരാര്‍ പരിഹരിക്കാന്‍ വന്നതാണെന്ന് പറഞ്ഞാണ് ഇയാള്‍ മുറിയിലെത്തിയതെന്നും, പിന്നീട് ഇയാള്‍ പിടിയിലായി എന്ന് മാധ്യമ വാര്‍ത്തകള്‍ കണ്ടപ്പോഴാണ് പരാതി നല്‍കിയതെന്നും യുവതി പറയുന്നു. ഇവിടെ നിന്നും ഓടിരക്ഷപ്പെട്ട നിസാര്‍ തൊട്ടടുത്ത ഹോട്ടലില്‍ മുറിയെടുത്ത് മറ്റൊരു വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഈ യുവതി ബഹളം വെച്ചതോടെ ഓടിയൊളിച്ച നിസാറിനെ ഒരു മതിലിന് സമീപത്ത് വെച്ചാണ് പോലീസ് കണ്ടെത്തിയത്.
കോവളത്ത് വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ചെറുവത്തൂര്‍ സ്വദേശിക്കെതിരെ പരാതിയുമായി മറ്റൊരു യുവതി

Related News: 
വിദേശ വനിതയെ അര്‍ധരാത്രി മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; കാസര്‍കോട് സ്വദേശി കോവളത്ത് പിടിയില്‍

Keywords : Arrest, Accuse, Kasaragod, Cheruvathur, Youth, Police, Women, Complaint, Molestation-Attempt, Nisar, Kovalam, Another complaint against molestation accused

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia