വിദേശ വനിതയെ അര്‍ധരാത്രി മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; കാസര്‍കോട് സ്വദേശി കോവളത്ത് പിടിയില്‍
Jan 22, 2016, 11:18 IST
കോവളം: (www.kasargodvartha.com 22/01/2016) വിദേശ വനിതയെ അര്‍ധരാത്രി മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിലായി. ചെറുവത്തൂരിലെ നിസാറിനെ (22) യാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ബീച്ചിലെ ഹോട്ടലില്‍ തങ്ങുകയായിരുന്ന യുവതിയെ വ്യാഴാഴ്ച പുലര്‍ച്ചെ മുറിയില്‍ കയറി നിസാര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോവളം ബീച്ചിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.
വ്യാഴാഴ്ചയാണ് നിസാര്‍ ഹോട്ടലില്‍ മുറിയെടുത്തത്. വ്യാഴാഴ്ച അര്‍ധരാത്രി തൊട്ടടുത്ത് താമസിക്കുന്ന വിദേശ വനിതയുടെ മുറിയുടെ വാതിലില്‍ മുട്ടി. യുവതി വാതില്‍ തുറന്നപ്പോള്‍ ശുചിമുറിയിലെ ഫഌഷിന്റെ കേട് നന്നാക്കാന്‍ വന്നയാളാണെന്നാണ് നിസാര്‍ പറഞ്ഞത്. തുടര്‍ന്ന് മുറിയില്‍ കയറിയ നിസാര്‍ വാതിലിന്റെ കൊളുത്തിട്ട് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചപ്പോള്‍ ആളുകള്‍ കൂടി. ഇതോടെ നിസാറിന്റെ മുറിയിലുണ്ടായിരുന്ന മറ്റു ഏഴ് പേര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെ വാതില്‍ തുറന്ന് നിസാറും പുറത്തേക്കോടി. കോവളം പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചലില്‍ സമീപത്തെ മതിലിന് സമീപം ഒളിച്ചിരിക്കുകയായിരുന്ന നിസാറിനെ പിടികൂടുകയായിരുന്നു. പ്രതി നേരത്തെ അട്ടിക്കുളങ്ങരയില്‍ ജോലിക്ക് നിന്നിരുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Keywords : Arrest, Kasaragod, Cheruvathur, Molestation-attempt, Accuse, Police, Women, Nisar.